സഞ്ജു സാംസൺ ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന ടീമിലെത്തിയേക്കും
മലയാളി താരം സഞ്ജു സാംസൺ ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിൽ കളിക്കാൻ സാധ്യത. പരമ്പരയിലെ രണ്ട് മത്സരങ്ങളിലും സഞ്ജു കാലിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇന്ത്യൻ താരം റിഷഭ് പന്തിന് പരിക്ക് പറ്റിയ സാഹചര്യത്തിലാണ് സഞ്ജു ടീമിൽ എത്താൻ സാധ്യത തെളിയുന്നത്. ഒന്നാം ഏകദിനത്തിൽ ബാറ്റ് ചെയ്യവെ തലയ്ക്ക് പന്ത് കൊണ്ടതാണ് പരിക്കിന് കാരണം.
നിലവിൽ പന്ത് ഡോക്ടർമാരുടെ നിരീകഷണത്തിൽ ആണ്. ഇവരുടെ അവസാന തീരുമാനത്തിന് ശേഷമെ പന്ത് തുടർന്ന് കളിക്കുമൊ എന്ന കാര്യത്തിൽ തീരുമാനമാകു. പന്തിന് വിശ്രമം ആണ് പറയുന്നതെങ്കിൽ വിക്കറ്റ് കീപ്പറായി സഞ്ജു ടീമിൽ എത്തും. ഒന്നാം ഏകദിനത്തിൽ ഇന്ത്യ പത്ത് വിക്കറ്റിന് തോറ്റിരുന്നു.






































