2019ലെ ഐസിസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
പോയവർഷത്തെ ക്രിക്കറ്റിലെ മികച്ച പ്രകടനകൾക്കുള്ള അവാർഡ് ഐസിസി പ്രഖ്യാപിച്ചു. മികച്ച രണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് അവാർഡ് ലഭിച്ചു . ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈറ്റ് ബോൾ ക്രിക്കറ്റിലെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശർമയ്ക്ക് ക്രിക്കറ്റ് ഭരണസമിതി അവാർഡുകൾ നൽകി.2019 ൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചതിന് രോഹിത് ശർമ ഈ വർഷത്തെ ഏകദിന ക്രിക്കറ്റ് കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.ഏഴ് സെഞ്ചുറികള്‍ ആണ് കഴിഞ്ഞ വർഷം രോഹിത് ശർമ്മ നേടിയത്. ഇതിൽ അഞ്ചെണ്ണം ലോകകപ്പില്‍ ആണ് നേടിയത്.ലോകകപ്പിൽ 648 റൺസ് ആണ് താരം അടിച്ചുകൂട്ടിയത്.
2019ലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം ഇന്ത്യന്‍ നായകൻ വിരാട് കോഹ്ലിക്ക് ലഭിച്ചു. ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ കൂക്കിവിളിച്ച ആരാധകരോട്, കൂക്കിവിളി നിര്‍ത്തി കൈയടിക്കാന്‍ പറഞ്ഞതിനാണ് കോഹ്ലിക്ക് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം ലഭിച്ചത്. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് 2019ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍. 59 വിക്കറ്റുകള്‍ ആണ് താരം നേടിയത്.
ഐസിസിയുടെ സര് ഗാരി സോബേഴ്സ് ട്രോഫി ലഭിച്ചിരിക്കുന്നത് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിനാണ്. മികച്ച ക്രിക്കറ്റര്‍ക്കുള്ള സമ്മാനമാണിത്. ഇംഗ്ലണ്ടിനെ ലോകകപ്പ് കിരീടം നേടാൻ സഹായിച്ചതിനാണ് ബെൻ സ്റ്റോക്സിന് പുരസ്കാരം ലഭിച്ചത്. ജൂലൈ 14 ന് ലോർഡ്സിൽ നടന്ന ന്യൂസിലൻഡിനെതിരായ നാടകീയ സൂപ്പർ ഓവർ വിജയത്തോടെ ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പ് നേടിയപ്പോൾ സ്റ്റോക്സ് ‘മാൻ ഓഫ് ദ മാച്ച്’ ആയിരുന്നു.ലോകകപ്പിൽ ഉടനീളം മികച്ച പ്രകടനമാണ് സ്റ്റോക്സ് നടത്തിയത്.
അവാർഡുകൾ:
- ഈ വർഷത്തെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള സർ ഗാർഫീൽഡ് സോബേഴ്സ് ട്രോഫി – ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്)
- ടെസ്റ്റ് ക്രിക്കറ്റ് ഓഫ് ദ ഇയർ – പാറ്റ് കമ്മിൻസ് (ഓസ്ട്രേലിയ)
- ഏകദിന ക്രിക്കറ്റ് താരം – രോഹിത് ശർമ (ഇന്ത്യ)
- ടി 20 പെർഫോമൻസ് ഓഫ് ദ ഇയർ – ദീപക് ചഹാർ (ഇന്ത്യ, 6-7 ബംഗ്ലാദേശ്)
- എമർജിംഗ് ക്രിക്കറ്റ് ഓഫ് ദ ഇയർ – മർനസ് ലാബുസാഗെൻ (ഓസ്ട്രേലിയ)
- അസോസിയേറ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ – കെയ്ൽ കോറ്റ്സർ (സ്കോട്ട്ലൻഡ്)
- സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് – വിരാട് കോഹ്ലി






































