ഐഎസ്എൽ: തുടർച്ചയായ നാലാം ജയത്തിനായി ഒഡീഷ ഇന്ന് ഹൈദരാബാദ് എഫ് സിയെ നേരിടും
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിൽ ഇന്ന് അമ്പത്തിയൊമ്പതാം മത്സരത്തിൽ ഇന്ന് ഒഡീഷ എഫ് സി ഹൈദരാബാദ് എഫ് സിയെ നേരിടും. ഹൈദരാബാദിന്റെ മൈതാനത്ത് രാത്രി 7.30നാണ് മത്സരം. ഒഡീഷക്ക് പ്ലേ ഓഫ് സാധ്യത തേടിയുള്ള മത്സരമാണ് ഇത്. ഇന്ന് ജയിക്കാൻ കഴിഞ്ഞാൽ അവർക്ക് പ്ലേ ഓഫ് സാധ്യ കൂടും. പ്രതീക്ഷിക്കാൻ ഒന്നും ഇല്ലാതെയാണ് ഹൈദരാബാദ് ഇന്ന് മത്സരിക്കാൻ ഇറങ്ങുന്നത്. ലീഗിൽ ഏറ്റവും അവസാനം ഉള്ള ടീം ആണ് ഹൈദരാബാദ്. ലീഗിൽ ഇതിന് മുമ്പ് രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ഒഡീഷക്കൊപ്പം ആയിരുന്നു.

ഈ സീസണിൽ മികച്ച പ്രകടനമാണ് ഒഡീഷ നടത്തുന്നത്. തുടക്കം വളരെ മോശം ആയിരുന്നെങ്കിലും നിലവിൽ വിജ പാതയിൽ ആണ് ഒഡീഷ. തുടർച്ചയായി മൂന്ന് ജയം നേടിയ ഒഡീഷ കഴിഞ്ഞ അഞ്ച കളികളിൽ നാളിലും ജയിച്ചിരുന്നു. നിലവിൽ 12 കളികളിൽ നിന്ന് 18 പോയിന്റുമായി നാലാം സ്ഥാനത്താണ് ഒഡീഷ. 12 മത്സരങ്ങള്‍ കളിച്ച ഹൈദരാബാദിന് ഒരു ജയവും രണ്ട് സമനിലയും, 9 തോൽവിയുമാണ് ഇതുവരെ ഉള്ളത്. നിലവിൽ മുഖ്യ പരിശീലകനെ പുറത്താക്കിയ ഹൈദരാബാദ് ഇന്ന് സഹപരിശീലകന്‍ മെഹ്റാജുദ്ദീന് വാദോയ്ക്ക് കീഴില്‍ ആണ് ഇന്നിറങ്ങുന്നത്.






































