ഐ ലീഗിൽ റിയല്‍ കാശ്മീരിനെതിരെ നെറോക്കയ്ക്ക് ജയം
ഐ ലീഗിൽ ഇനങ്ങളെ നടന്ന റിയല്‍ കാശ്മീര് എഫ് സി നെറോക്ക എഫ് സി മത്സരത്തിൽ നെറോക്കയ്ക്ക് ജയം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് അവർ റിയൽ കാശ്മീരിനെ തോൽപ്പിച്ചത്. നേരൊക്കയുടെ ഈ സീസണില്ലേ രണ്ടാം വിജയമാണിത്. വളരെ വിരസമായ മത്സരമാണ് ഇന്നലെ നടന്നത്. രണ്ട് ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാൻ രണ്ട് ടീമുകൾക്കും കഴിഞ്ഞില്ല. ആദ്യ പകുതി ഗോൾ രഹിത സമനിലയിലാണ് പിരിഞ്ഞത്. രണ്ടാം പകുതിയിൽ ദിയാര ആണ് നെറോക്കയ്ക്ക് വേണ്ടി ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ 62-ാം മിനിറ്റില്‍ ആണ് നെറോക്ക വിജയ ഗോൾ നേടിയത്. പിന്നീട് സമനില ഗോൾ നേടാൻ റിയൽ കശ്മീർ ശ്രമിച്ചെങ്കിലും ഫലം ഉണ്ടയില്ല. നിലവിൽ ഏഴ് കളികളിൽ നിന്ന് ഏട്ടാ പോയിന്റ് ഉള്ള നെറോക്ക ഏഴാം സ്‌ഥാനത്താണ്. റിയൽ കാശ്‌മീർ ആറ് കളികളിൽ നിന്ന് ആറ് പോയിന്റുമായി പത്താം സ്ഥാനത്താണ്.






































