Foot Ball Top News

എഫ് എ കപ്പ്: ബോറോയെക്കെതിരെ ടോട്ടൻഹാമിന് ജയം

January 15, 2020

author:

എഫ് എ കപ്പ്: ബോറോയെക്കെതിരെ ടോട്ടൻഹാമിന് ജയം

എഫ് എ കപ്പിൽ ഇന്ന് നടന്ന മിഡില്‍സ്ബ്രോ ടോട്ടൻഹാം മത്സരത്തിൽ ടോട്ടൻഹാമിന് തകർപ്പൻ ജയം. ജയത്തോടെ അവർ നാലാം റൗണ്ടിൽ കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടോട്ടൻഹാം വിജയിച്ചത്. ജയത്തോടെ നാലാം റൗണ്ടിൽ എത്തിയ ടോട്ടൻഹാമിൻറെ എതിരാളി സൗത്താംപ്ടന്‍ ആണ്. ലെസല്‍സോയും, ലമേലയും ആണ് ടോട്ടൻഹാമിന് വേണ്ടി ഗോളുകൾ നേടിയത്. കളിയുടെ ആദ്യ പകുതിയിൽ ആണ് അവർ രണ്ട് ഗോളുകളും നേടിയത്.

മൽസരം തുടങ്ങി രണ്ടാം മിനിറ്റിൽ ലെസല്‍സോ ടോട്ടൻഹാമിന് വേണ്ടി ആദ്യ ഗോൾ നേടി. ബോറോയുടെ ഡിഫൻസിലെ പിഴവ് മുതലാക്കിയാണ് ലെസല്‍സോ ഗോൾ നേടിയത്. പിന്നീട് പതിനഞ്ചാം മിനിറ്റിൽ ടോട്ടൻഹാം രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിൽ സേവിയ്യയിലൂടെയാണ് ബോറോ ആദ്യ ഗോൾ നേടിയത്. എമ്പത്തിമൂന്നാം മിനിറ്റിൽ ആയിരുന്നു ആദ്യ ഗോൾ.

Leave a comment