Foot Ball Top News

കോപ ഇറ്റാലിയയില്‍ ഇന്റർമിലാന് തകർപ്പൻ ജയം

January 15, 2020

author:

കോപ ഇറ്റാലിയയില്‍ ഇന്റർമിലാന് തകർപ്പൻ ജയം

കോപ ഇറ്റാലിയയില്‍ ഇന്നലെ നടന്ന ഇന്റർ മിലാൻ, കലിയരിയ മത്സരത്തിൽ ഇന്റർ മിലാന് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മിലാൻ വിജയിച്ചത്. ഏകപക്ഷീയമായ മത്സരമാണ് ഇന്നലെ നടന്നത്. മത്സരം തുടങ്ങി 21ആം സെക്കന്‍ഡില്‍ മിലാൻ ആദ്യ ഗോൾ നേടി. ലുകാകു,വരേല, റൊണോചിയ എന്നിവരാണ് മിലാന് വേണ്ടി ഗോളുകൾ നേടിയത്. ലുകാകു ഇന്നലെ തകർപ്പൻ പ്രകടനമാണ നടത്തിയത്.

ആദ്യ ഗോൾ ലുകാകു ആണ് നേടിയത്. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ ആണ് പിറന്നത്. 21ആം സെക്കന്‍ഡിന് ശേഷം 22,49,80 എന്നീ മിനിറ്റുകളിലാണ് ഗോളുകൾ പിറന്നത്.

Leave a comment