ബാഴ്സലോണയുടെ ലൂയി സുവാരസ് നാലുമാസത്തേക്ക് പുറത്ത്
മഡ്രിഡ്: ബാഴ്സലോണയുടെ ഉറുഗ്വായ് സ്ട്രൈക്കര്‍ ലൂയി സുവാരസ് നാലുമാസത്തേക്ക് ടീമിൽ നിന്ന് പുറത്തായി. പരിക്കിനെത്തുടർന്നാണ് ടീമിൽ നിന്ന് പുറത്തായത്. പരിക്ക് കാരണം കാല്‍മുട്ട് ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് നാല് മാസം വിശ്രമം ആവശ്യമായിട്ടുണ്ട്. ഇതോടെയാണ് താരം ടീമിൽ നിന്ന് പുറത്തായത്. കീ ഹോൾ സർജറിക്കാണ് തരാം വിധേയനായത്.
ഈ സീസണിൽ ആകെ 23 കളികളിൽ സുവാരസ് കളിച്ചു, അതിൽ 14 ഗോളുകൾ നേടിയിട്ടുണ്ട്: ലീഗിൽ 11 ഉം ചാമ്പ്യൻസ് ലീഗിൽ മൂന്ന്. കൂടാതെ 2019/20 ൽ മൊത്തം ഏഴ് കളികളുമായി സ്പാനിഷ് ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ അദ്ദേഹത്തിനുണ്ട്. ലാലിഗ ടോപ് സ്കാറര്മാരില് മൂന്നാമനാണ് സുവാരസ്.






































