വിൻഡീസ് അയർലൻഡ് ആദ്യ ടി20 ഇന്ന്
വിൻഡീസ് അയർലൻഡ് ഏകദിന പരമ്പരയ്ക്ക് ശേഷം ടി20 പരമ്പരയ്ക്ക് ഇന്ന് തുടകകമാകും. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. വിൻഡീസ് ടീമിനായി ടി20 മത്സരത്തിൽ ബ്രാവോ കളിക്കുന്നുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് വിൻഡീസ് ടീമിൽ ബ്രാവോ കളിക്കുന്നത്. ഏകദിന പരമ്പര വിൻഡീസ് നേടിയിരുന്നു. മൂന്ന് മത്സരങ്ങളും ജയിച്ചാണ് വിൻഡീസ് പരമ്പര നേടിയത്. ഇന്ന് ഇന്ത്യൻ സമയം രാത്രി 10:30ന് ആണ് മൽസരം ആരംഭിക്കുന്നത്.
മികച്ച പ്രകടനമാണ് വിൻഡീസ് ഏകദിന പരമ്പരയിൽ നടത്തിയത്. അതിൻറെ തുടർച്ചയെന്നോണം ആകും ടി20 പാരമ്പരക്കായി അവർ ഇറങ്ങുന്നത്. വിൻഡീസ് പേസ് ബൗളർ ഹോൾഡർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ബ്രാവോ ടീമിൽ തിരിച്ചെത്തി എന്നതാണ് വിൻഡീസിൻറെ ഏറ്റവും വലിയ ആത്മവിശ്വാസം.






































