ഐ ലീഗിൽ ഗോകുലത്തിന് രണ്ടാം തോൽവി
കോഴിക്കോട്: ഐ ലീഗിൽ ഇന്നലെ നടന്ന ഗോകുലം കേരള ചെന്നൈ സിറ്റി എഫ് സി മത്സരത്തിൽ ഗോകുലത്തിന് തോൽവി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെന്നൈ ജയിച്ചത്. ലക്ഷ്യമില്ലാതെയുള്ള കളിയാണ് ഗോകുലത്തിന് വിനയായത്. മൂന്ന് ചുവപ്പ് കാർഡ് ആണ് മത്സരത്തിൽ പിറന്നത്. മൂന്ന് ഗോളുകൾക്ക് പുറകിൽ നിന്നതിന് ശേഷമാണ് ഗോകുലം രണ്ട് ഗോളുകൾ നേടിയത്. പരുക്കൻ മത്സരമാണ് ഇന്നലെ നടന്നത്. പരിക്കുകളും, മൂന്ന് ചുവപ്പ് കാർഡും, 9 മഞ്ഞ കാര്‍ഡും ആണ് ഇന്നലെ ഉണ്ടായത്. ചെന്നൈയാണ് കൂടുതൽ പരുക്കന്‍ കളി കളിച്ചത്.
ചെന്നൈയ്ക്ക് വേണ്ടി ഫിറ്റോ,പ്രവിറ്റോ രാജു, ശ്രീറാം ഭൂപതി എന്നിവരാണ് ഗോളുകൾ നേടിയത്. തുടക്കം മുതൽ മികച്ച പ്രകടനമാണ് ചെന്നൈ നടത്തിയത്. മത്സരത്തിൽ ആദ്യം തന്നെ ഗോകുലം ഗോൾ നേടാൻ ഉള്ള ഒരു അവസരം നഷ്ടമാക്കി. ഗോകുലം അവസാന നിമിഷമാണ് രണ്ട് ഗോളുകൾ നേടിയത്. പകരക്കാരന്‍ ഷിബില്‍ മുഹമ്മദ് ആണ് ഗോകുലത്തിന് വേണ്ടി ഗോളുകൾ നേടിയത്. അഞ്ച് കളികളിൽ നിന്ന് ഏഴ് പോയിന്റുമായി ഗോകുലം ഏഴാം സ്ഥാനത്താണ്.






































