Cricket Top News

പരമ്പര പിടിക്കാൻ ഇന്ത്യ: ശ്രീലങ്ക ഇന്ത്യ മൂന്നാം ടി20 ഇന്ന്

January 10, 2020

author:

പരമ്പര പിടിക്കാൻ ഇന്ത്യ: ശ്രീലങ്ക ഇന്ത്യ മൂന്നാം ടി20 ഇന്ന്

പുണെ: ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിലെ അവസാനത്തെ മത്സരം ഇന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്ക് നടക്കും. രണ്ടാം ടി20 ജയിച്ച ഇന്ത്യ പാരമ്ബര നേടാൻ ആണ് ഇന്നിറങ്ങുക. അതേസമയം ഇന്ന് ജയിച്ച് പരമ്പര സമനിലയിൽ എത്തിക്കാൻ ആകും ശ്രീലങ്ക ശ്രമിക്കുക. ആദ്യ മൽസരം മഴ മൂലം കളിച്ചിരുന്നില്ല.

ടീമിൽ ഉണ്ടായിട്ടും തുടര്‍ച്ചയായ എട്ട്‌ കളികളില്‍ അവസരം കിട്ടാത്ത സഞ്‌ജു സാംസൺ ഇന്ന് കളിക്കുമോ എന്നാണ് അറിയേണ്ടത്. കഴിഞ്ഞ മത്സരം ജയിച്ച ടീമിനെ നിലനിർത്തിയാൽ ഇന്നും സഞ്ജുവിന് ടീമിൽ ഇടം ലഭിക്കില്ല.രണ്ടാം മത്സരത്തിൽ ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്.

Leave a comment