പന്തിന് പിന്തുണയുമായി സൗരവ് ഗാംഗുലി
ഇന്ത്യൻ ടീമിലെ യുവ താരം ഋഷഭ് പന്തിന് പിന്തുണയുമായി ഗാംഗുലി വീണ്ടും രംഗത്ത്. പന്ത് മികച്ച ബാറ്റ്സ്മാൻ ആണെന്നും, മികച്ച തുടക്കം കിട്ടിയാൽ നല്ല രീതിയിൽ സ്കോർ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഫോം കണ്ടെത്താനാകാതെ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടും താരത്തെ എല്ലാ മത്സരത്തിലും ഉൾപ്പെടുത്തുന്നതിനെതിരെ വിമർശനങ്ങൾ ഉയരുമ്പോൾ ആണ് ഗാംഗുലി പന്തിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.
വിൻഡീസിനെതിരെയുള്ള മൽസരത്തിൽ പന്ത് മികച്ച പ്രകടനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ടീമിൽ ഉൾപ്പെടുത്തുന്ന കാര്യം സെലക്ടര്‍മാരുടെ പൂര്‍ണ ഉത്തരവാദിത്വമാണെന്നും അതില്‍ മറ്റാരും ഇടപെടുന്നത് ശെരിയല്ലെന്നും ബിസിസിഐ പ്രസിഡന്റ കൂടിയായ ഗാംഗുലി പറഞ്ഞു. മികച്ച ഫോമിൽ ഉള്ള സഞ്ജുവിന് അവസരം കൊടുക്കാതെ ഫോമിലല്ലാതെ നിൽക്കുന്ന പന്തിന് വീണ്ടും വീണ്ടും അവസരം കൊടുക്കുന്നതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.






































