Cricket Top News

രഞ്ജി ട്രോഫിയിൽ കേരളത്തിന് ലീഡ്

January 6, 2020

author:

രഞ്ജി ട്രോഫിയിൽ കേരളത്തിന് ലീഡ്

കേരള ഹൈദരാബാദ് രഞ്ജി ട്രോഫി ടെസ്റ്റ് മൽസരത്തിൽ ഹൈദരാബാദിനെതിരെ കേരളത്തിന് ലീഡ്. ഇന്നലെ കളി അവസാനിച്ചപ്പോൾ അവർക്ക് 140 റൺസിന്റെ ലീഡ് ആയി. ഒന്നാം ഇന്നിങ്ങ്സിൽ ഹ്യദരാബാദിനെ 228 റൺസിന് കേരളം പുറത്താക്കിയിരുന്നു.മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഇന്നലെ കളി അവസാനിച്ചപ്പോൾ 204/7 എന്ന നിലയിലാണ്. അക്ഷയ്‌ ചന്ദ്രനും (23) ബേസില്‍ തമ്ബിയുമാണ്‌ (0) ക്രീസിൽ.

മൂന്നാം ദിനം എട്ടിന്‌ 193 എന്ന  നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച ഹേദരബാദിന് 35 റൺസ് കൂടി നേടാൻ ആയി. 111 റൺസ് നേടി പുറത്താകാതെ നിന്ന  സുമന്ത്‌ കൊല്ലയാണ്‌ ഹേദരബാദിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് വേണ്ടി രോഹൻ പ്രേം(44), വിഷ്ണു വിനോദ്(44) മികച്ച ബാറ്റിങ്‌ നടത്തി. ഹൈദരാബാദിന് വേണ്ടി മുഹമ്മ്ദ് സിറാജ് രണ്ട് വിക്കറ്റ് നേടി. ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച ഹൈദരാബാദിന് മികച്ച തുടക്കമല്ല ലഭിച്ചത്. കേരളത്തിൻറെ ബൗളിങ്ങിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ തകരുകയായിരുന്നു. എന്നാൽ ഒറ്റയാൾ പോരാട്ടം നടത്തിയ കൊ​​ല്ല സു​​മ​​നാ​​ഥ് ആണ് അവരെ കരകയറ്റിയത്‌..

Leave a comment