രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ഹൈദരാബാദിന് ലീഡ്
കേരള ഹൈദരാബാദ് രഞ്ജി ട്രോഫി ടെസ്റ്റ് മൽസരത്തിൽ കേരളത്തിനെതിരെ ഹൈദരാബാദിന് ലീഡ്. ഒന്നാം ഇന്നിങ്ങ്‌സിൽ കേരളം 164 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഇന്നലെ കളി അവസാനിച്ചപ്പോൾ 193/8 എന്ന നിലയിലാണ്. അവർ 29 റൺസിന്റെ ലീഡ് ആണ് നേടിയത്. കൊല്ല സുമ നാഥും,രവി കിരണും ആണ് ക്രീസിൽ. കേരളത്തിന് വേണ്ടി സന്ദീപ് വാര്യർ നാല് വിക്കറ്റ് നേടി.
ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച ഹൈദരാബാദിന് മികച്ച തുടക്കമല്ല ലഭിച്ചത്. കേരളത്തിൻറെ ബൗളിങ്ങിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ തകരുകയായിരുന്നു. എന്നാൽ ഒറ്റയാൾ പോരാട്ടം നടത്തിയ കൊല്ല സുമനാഥ് ആണ് അവരെ കരകയറ്റിയത്. 91 റണ്‍സ് എടുത്ത് പുറത്താകാതെ നില്ക്കുന്ന കൊല്ല സുമനാഥ് ആണ് ഹൈദരാബാദിൻറെ പിടിവള്ളി.






































