Foot Ball Top News

കേരള പ്രീമിയര്‍ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം ജയം

January 5, 2020

author:

കേരള പ്രീമിയര്‍ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം ജയം

കേരള പ്രീമിയര്‍ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ ജയം. ഇന്നലെ നടന്ന മത്സരത്തിൽ അവർ കോവളം എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. തകർപ്പൻ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ജയമാണിത്.


ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കാര്‍പ്പനും,ബോദോയും ഗോളുകൾ നേടിയപ്പോൾ, കോവളത്തിന് വേണ്ടി മൊഹമ്മദ് ജാക്സൺ ആണ് ഗോൾ നേടിയത്. കാര്‍പ്പൻ രണ്ട് ഗോളുകൾ നേടി. മത്സരത്തിൽ ആദായ ഗോൾ നേടിയത് ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു. ആദ്യ പകുതിയിലെ അധിക സമയത്താണ് ആദ്യ ഗോയൽ പിറന്നത്. പിന്നീട് രണ്ടാം പകുതിയിൽ കോവളം ആദായ ഗോൾ നേടി സമനിലയിൽ എത്തി. 53ആം മിനിറ്റിൽ ആയിരുന്നു ആദ്യ ഗോൾ. പിന്നീട് 79, 90+2 എന്നീ മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്‌സ് ഗോളുകൾ നേടി. നിലവിൽ നാല് കളികളിൽ നിന്ന് ആറു പോയന്റാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്.

Leave a comment