ഐഎസഎൽ: മുംബൈ സിറ്റിക്കെതിരെ എ ടി കെയ്ക്ക് തകർപ്പൻ ജയം
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന മത്സരത്തിൽ എ ടി കെ മുംബൈ സിറ്റിയെ തോൽപ്പിച്ചു. ജയത്തോടെ അവർ പോയിന്റ് നിലയിൽ ഒന്നാമതെത്തി. മുംബൈയുടെ ഹോം ഗ്രൗണ്ടിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് എടികെ ജയിച്ചത്. തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നടത്തിയത്. ആദ്യ പകുതിയിൽ ആണ് അവർ രണ്ട് ഗോളും നേടിയത്. പ്രണോയ് ഹാള്‍ദർ, സൂസൈരാജ് എന്നിവരാണ് കൊൽക്കത്തയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. തുടർച്ചയായ നാല് ജയങ്ങൾക്ക് ശേഷമാണ് മുംബൈ ഇനങ്ങളെ തോറ്റത്.
ഇന്നലെ നടന്ന മത്സരത്തിൽ മുംബൈക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മട്ടൻ അവർക്കായില്ല. ആദ്യ പകുതിയിൽ മുപ്പതാം മിനിറ്റിൽ പ്രണോയ് ഹാള്ദറിലൂടെ കൊൽക്കത്ത ആദ്യ ഗോൾ നേടി. പിന്നീട് 13 മിനിറ്റുകൾക്ക് ശേഷം എടികെ രണ്ടാം ഗോൾ നേടി. സബ്ബായി ഇറങ്ങിയ സൂസൈരാജ് ആണ് രണ്ടാം ഗോൾ നേടിയത്. നിലവിൽ 11 കളികളിൽ 6 ജയവുമായി 21 പോയിന്റ് ആണ് എടികെയ്ക്ക് ഉള്ളത്.






































