Foot Ball Top News

ഐ ലീഗിൽ ഗോകുലത്തിന് സമനില

January 5, 2020

author:

ഐ ലീഗിൽ ഗോകുലത്തിന് സമനില

ഐ ലീഗിൽ ഇന്നലെ നടന്ന ഗോകുലം എഫ് സി കേരള ഐസ്വാൾ മൽസരം സമനിലയിൽ അവസാനിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ രണ്ട്‍ ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് അവസാനിച്ചത്. ഇന്നലെ കോഴിക്കോട് വെച്ച് നടന്ന നടന്ന മത്സരത്തിൽ ഗോകുലം മികച്ച പ്രകടനമാണ് നടത്തിയത്. ഒരു ഗോളിന് പുറകിൽ നിന്നതിന് ശേഷമാണ് ഗോകുലം സമനില ഗോൾ നേടിയത്. ഗോകുലത്തിന് വേണ്ടി മാര്‍ക്കസ് ജോസഫും, ഐസ്വാളിന് വേണ്ടി ഒഫുവും ആണ് ഗോൾ നേടിയത്.

ആദ്യപകുതിയിൽ പതിനാലാം മിനിറ്റിൽ ഐസ്വാൾ ആദായ ഗോൾ നേടി. എന്നാൽ പിന്നീട് 21 ആം മിനുട്ടില്‍ ഒരു ചുവപ്പ് കാര്‍ഡും പെനാള്‍ട്ടിയും ഐസാള്‍ വഴങ്ങേണ്ടി വന്നു. എന്നാൽ ആ പെനാൽറ്റി ഗോകുലത്തിന് പിഴച്ചു. പിന്നീട് പത്തുപേരുമായി കളിച്ച ഐസ്വാൾ മികച്ച പ്രകടനമാണ് നടത്തിയത്. ഗോളിനായി പലവട്ടം ഗോകുലം ശ്രമിച്ചെങ്കിലും ഐസ്വാൾ ഡിഫൻസ് വളരെ ശക്തമായിരുന്നു. പിന്നീട് 71 ആം മിനിറ്റിൽ സല്‍മാന്റെ പാസില്‍ നിന്ന് മാര്‍ക്കസ് ജോസഫ് സമനില ഗോള്‍ നേടി.

Leave a comment