Cricket Top News

കേപ് ടൗണ്‍ ടെസ്റ്റ്: ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്ങ്‌സ് 269 റൺസിൽ അവസാനിച്ചു

January 4, 2020

author:

കേപ് ടൗണ്‍ ടെസ്റ്റ്: ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്ങ്‌സ് 269 റൺസിൽ അവസാനിച്ചു

ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്ങ്‌സ് 269 റൺസിൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കയുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ ഇംഗ്ലണ്ട് തകർന്നടിയുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ട്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 38/2  എന്ന നിലയിലാണ്. ഡീൻ എൽഗറും(24), ഫാഫ് ഡു പ്ലെസിയും ആണ് ക്രീസിൽ. അഞ്ച് റൺസ് എടുത്ത പീറ്റർ മലൻറെയും, ഹാസയുടെയും വിക്കറ്റ് ആണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ബോർഡിനൻ രണ്ട് വിക്കറ്റും.

 

262-9 എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഏഴ് റൺസ് കൂടി നേടാനെ സാധിച്ചൊള്ളു. 61 റൺസ് നേടിയ ഒല്ലി പോപ്പ് പുറത്താകാതെ നിന്ന്. ടോസ് നേടി ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. ജോ റൂട്ട്(35), ഡൊമനിക്(34), ജോസ് ബട്ട്ലര്‍(29), ജോ ഡെന്‍ലി(38) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് 47 റൺസ് നേടി. പിന്നീട് ഒല്ലി പോപ്പിൻറെ ഒറ്റയാൾ പോരാട്ടം ആണ് അവരെ 250 കടത്തിയത്. റബാഡ മൂന്നും, ആന്‍റിച് നോര്‍ത്ജെ, പ്രിറ്റോറിയസ്,ഫിലാന്‍ഡര്‍ എന്നിവർ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി രണ്ട് വിക്കറ്റുകൾ വീതം നേടി.

Leave a comment