ടോട്ടനത്തിന് കനത്ത തിരിച്ചടി: സൂപ്പർ താരം പുറത്ത്
പരിക്ക് ഇംഗ്ലീഷ് ക്ലബ് ടോട്ടനത്തിന് കനത്ത തിരിച്ചടി ഉണ്ടാക്കുന്നു. സൂപ്പർ താരം ഹാരി കെയ്ൻറെ പരിക്ക് ആണ് ഇപ്പോൾ അവർക്ക് വിനയായത്. ഹാരി കെയ്ന്റെ പരുക്ക് ഭേദമാകാൻ ആഴ്ചകളോളം വേണമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. താരത്തിൻറെ കാലിന് ആണ് പരിക്കേറ്റത്. ഇത് ഭേദമാകാൻ ആഴ്ചകൊളം വേണമെന്നത് ടോട്ടൻഹാമിന് വലിയ തലവേദനയാണ് ഉണ്ടക്കുന്നത്.സതാംപ്ടനെതിരായ മത്സരത്തിലാണ് താരത്തിന് പരിക്ക് പറ്റിയത്.
പ്രീമിയർ ലീഗിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ അവാർ സതാംപ്ടനിനോട് തോറ്റിരുന്നു. ഈ മത്സരത്തിൽ ആണ് കെയ്ന് ഇടങ്കാലിന് പരുക്കേറ്റത്. കെയ്ന്റെ ഇടതുകാലിലെ പിന്തുടഞരമ്ബിലാണ് മുറിവ്. ലീഗിൽ ആദ്യ മത്സരങ്ങളിൽ മോശം പ്രകടനം നടത്തിയ ക്ലബ് മികച്ച ഫോമിൽ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് അവരുടെ ക്യാപ്റ്റന് പരിക്ക് പറ്റിയിരിക്കുന്നത്. ക്ലബ്ബിൻറെ അടുത്ത മൽസരം നാളെയാണ്.






































