Cricket Top News

കേപ് ടൗണ്‍ ടെസ്റ്റ്: ഒല്ലി പോപ്പിൻറെ മികവിൽ ഇംഗ്ലണ്ട് പൊരുതുന്നു

January 4, 2020

author:

കേപ് ടൗണ്‍ ടെസ്റ്റ്: ഒല്ലി പോപ്പിൻറെ മികവിൽ ഇംഗ്ലണ്ട് പൊരുതുന്നു

ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്നലെ ആരംഭിച്ചു. ആദ്യം ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. അവർക്ക് 9 വിക്കറ്റ് നഷ്ടമായി. ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 262-9 എന്ന നിലയിലാണ്. വമ്പൻ താരങ്ങൾ പെട്ടെന്ന് പുറത്തായപ്പോൾ ഒല്ലി പോപ്പ് ആണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്‌. 56 റണ്‍സ് നേടിയ യുവതാരം ഒല്ലി പോപ്പും 3 റണ്‍ നേടിയ ജെയിംസ് ആന്‍ഡേഴ്സനുമാണ് ക്രീസിലുള്ളത്. ആദ്യ മത്സരത്തിലേത് പോലെ ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്കൻ ബൗളർമാർ എറിഞ്ഞിടുകയായിരുന്നു.

ടോസ് നേടി ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. ജോ റൂട്ട്(35), ഡൊമനിക്(34), ജോസ് ബട്ട്ലര്‍(29), ജോ ഡെന്‍ലി(38) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് 47 റൺസ് നേടി. പിന്നീട് ഒല്ലി പോപ്പിൻറെ ഒറ്റയാൾ പോരാട്ടം ആണ് അവരെ 250 കടത്തിയത്. ആന്‍റിച് നോര്‍ത്ജെ, പ്രിറ്റോറിയസ്,ഫിലാന്‍ഡര്‍, റബാഡ എന്നിവർ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി രണ്ട് വിക്കറ്റുകൾ വീതം നേടി.

Leave a comment