ഡെജാന്‍ കുലുസേവ്സ്കിയെ യുവന്റസ് റാഞ്ചി
യുവന്റസ് വമ്പൻ തുകയ്ക്ക് ഡെജാന്‍ കുലുസേവ്സ്കിയെ ടീമിൽ എത്തിച്ചു. 35 ദശലക്ഷം യൂറോയാണ് മുടക്കിയാണ് ഡെജാന്‍ കുലുസേവ്സ്കിയെ ടീമിൽ എത്തിച്ചതെന്നാണ് റിപ്പോർട്ട്. സെരി എയിൽ സ്വീഡിഷ് കൗമാരതാരം വമ്പൻ പ്രകടനമാണ് നടത്തിയത്. ഇതോടെയാണ് താരത്തെ ക്ളബ്ബുകൾ നോട്ടമിട്ട് തുടങ്ങിയത്. പല വമ്പൻ ക്ളബ്ബുകളും താരത്തെ സ്വന്തമാക്കാൻ രണാഗത്തെത്തിയിരുന്നു. സെരി എയിലെ തന്നെ സൂപ്പര്‍ ക്ലബായ അറ്റലാന്റയുടെ താരമായ കുലുസേവ്സ്കി ഇപ്പോള്‍ ലോണില്‍ പാര്‍മയില്‍ കളിക്കുകയാണ്. പാര്‍മയ്ക്കായി വമ്പൻ പ്രകടനമാണ് താരം നടത്തിയത്.
ഈ സീസണിൽ ഇതുവരെ പാർമയ്ക്കായി നാല് ഗോളുകൾ നേടിയ താരം, ഏഴ് അസിസ്റ്റുകൾ താരത്തിൻറെ പേരിലാണ്. കുലുസെവ്സ്കിയെ ഒപ്പിടാൻ യുവന്റസ് കടുത്ത മത്സരമാണ് നേരിട്ടത്.19 കാരനായ സ്വീഡൻ താരത്തെ ഒപ്പിടാൻ യുവന്റസിണ് ഇന്റർ ഏറ്റവും വലിയ ഭീഷണിയായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നിവരാണ് കുലുസെവ്സ്കിയെ സ്വന്തമാക്കാൻ ശ്രമിച്ച മറ്റ് ഡെജൻ കുലുസെവ്സ്കി വ്യാഴാഴ്ച രാവിലെ ജെ മെഡിക്കൽ ഓഫീസിലേക്ക് എത്തിയിരുന്നു.






































