കേരള പ്രീമിയര്‍ ലീഗിൽ എം എ കോളേജിന് ജയം
കേരള പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന സാറ്റ് തിരൂർ- എം എ കോളേജ് മത്സരത്തിൽ കോതമംഗലം എം എ കോളേജിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് എം എ കോളേജ് വിജയിച്ചത്. കോതമംഗലത്ത് നടന്ന മൽസരത്തിൽ ലീഗിലെ ആദ്യ ജയമാണ് അവർ സ്വന്തമാക്കിയത്. രണ്ട് ടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്. രണ്ടാം പകുതിയിൽ ആണ് എം എ കോളേജ് വിജയ ഗോൾ നേടിയത്.
എം എ കോളേജിന് വേണ്ടി ഫജില്‍ ആണ് വിജയ ഗോൾ നേടിയത്. ഗോൾ രഹിത ആദായ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 81ആം മിനിറ്റിൽ ആണ് അവർ വിജയ ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ അവർ കണ്ണൂര്‍ സിറ്റിയെ സമനിലയില്‍ തളച്ചിരുന്നു. ജയത്തോടെ അവർക്ക് നാല് പോയിന്റ് ആയി.






































