ഐഎസ്എൽ: മുംബൈ എഫ് സി ഹൈദരാബാദ് എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ നാൽപ്പത്തിയൊൻപതാം മൽസരത്തിൽ ഇന്ന് മുംബൈ എഫ് സി ഹൈദരാബാദ് എഫ് സിയെ നേരിടും. മുംമ്പൈയുടെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30ന് ആണ് മൽസരം ആരംഭിക്കുക. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. മുംബൈ സിറ്റിയിൽ സൗരവ് ദാസ് ഇന്ന് കളിക്കുന്നുണ്ട്.
രണ്ട് ടീമുകളുടെയും പത്താം മൽസരമാണ് ഇന്ന് നടക്കുന്നത്. നിലവിൽ പട്ടികയുടെ ഏറ്റവും താഴെയുള്ള ഹൈദരാബാദ്, എന്നാൽ കഴിഞ്ഞ രണ്ട് മൽസരങ്ങളും ജയിച്ച മുംബൈ നിലവിൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. ഇന്ന് ജയിക്കുകയോ, സമനില നേടുകയോ ചെയ്താൽ അവർക്ക് നാലാം സ്ഥാനത്തെത്താം.
ഹൈദരാബാദ് എഫ്‌സി: കമൽജിത് സിംഗ്, മാത്യു കിൽഗല്ലൺ, ഗുർതേജ് സിംഗ്, ആഷിഷ് റായ്, ആദിൽ ഖാൻ, നെസ്റ്റർ, ജീസസ് ബെനിറ്റെസ്, രോഹിത് കുമാർ, നിഖിൽ പൂജാരി, മാർസെലോ പെരേര, ഗൈൽസ് ബാർനെസ്, ബോബോ.
മുംബൈ സിറ്റി എഫ്‌സി: അമൃന്ദർ സിംഗ്, പ്രതിക് ചൗധരി, മാറ്റോ ഗ്രിജിക്, സുഭാഷിഷ് ബോസ്, സർതക് ഗോലുയി, സൗരവ് ദാസ്, റെയ്‌നിയർ ഫെർണാണ്ടസ്, ഡീഗോ കാർലോസ്, മുഹമ്മദ് ലാർബി, സെർജ് കെവിൻ.






































