Cricket Top News

രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് ബാറ്റിങ്ങ് തകർച്ച

December 28, 2019

author:

രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് ബാറ്റിങ്ങ് തകർച്ച

ഓസ്‌ട്രേലിയ ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്ങ്‌സ് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലൻഡിന് ബാറ്റിങ്ങ് തകർച്ച. ആറ് വിക്കറ്റുകൾ അവർക്ക് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ന്യൂസിലൻഡ് 102-6 എന്ന നിലയിലാണ്. ഒരു റൺസുമായി മിച്ചൽ സാന്റ്നറും,42 റൺസുമായി ടോം ലാതവുമാണ് ക്രീസിൽ. പാറ്റ് കുമ്മിൻസ് മൂന്നും, പാറ്റിൻസൺ  രണ്ടും വിക്കറ്റുകൾ നേടി.

44/ 2 എന്ന നിലയിൽ മൂന്നാം ദിവസം ആരംഭിച്ച ന്യൂസിലൻഡിന് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. രണ്ട് റൺസ് കൂടി നേടിയപ്പോൾ അവർക്ക് റോസ് ടെയ്‌ലറെ നഷ്ടമായി. പിന്നീട് എത്തിയവർ എല്ലാം പെട്ടെന്ന് തന്നെ പുറത്തായി. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്ങ്‌സ് 467 റൺസിൽ അവസാനിച്ചു. ട്രാവിസ് ഹെഡ് ആണ് രണ്ടാം ദിവസം ഓസ്‌ട്രേലിയയെ മിൿച സ്‌കോറിൽ എത്തിച്ചത്. ട്രാവിസ് സെഞ്ചുറി നേടി.രണ്ടാം ദിവസം സ്മിത്തിന്റെ വിക്കറ്റ് ആണ് ഓസ്‌ട്രേലിയക്ക് ആദ്യം നഷ്ടമായത്. പിന്നീട് ട്രാവിസ് ഹെഡും(114), ടിം പെയിനും(79) ചേർന്നാണ് ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിൽ എത്തിച്ചത്. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 150 റൺസ് നേടി. തകർപ്പൻ ബാറ്റിങ്ങ് ആണ് ഇരുവരും നടത്തിയത്. ഹെന്‍റി നിക്കോള്‍സിന്റെ തകർപ്പൻ ക്യാച്ചിൽ ആണ് 77 റൺസ് നേടിയ സ്മിത്ത് പുറത്തായത്.

Leave a comment