ഐഎസ്എൽ: ചെന്നൈയിന്‍ എഫ്സി എഫ്സി ഗോവടീമുകളുടെ സ്‌റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ നാൽപ്പത്തിഏഴാം മത്സരത്തിൽ ഇന്ന് ചെന്നൈയിന്‍ എഫ്സി എഫ്സി ഗോവയെ നേരിടും. ഇന്ന് രാത്രി 7:30ന് ചെന്നൈയുടെ ഹോം ഗ്രൗണ്ടായി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. ചെന്നൈയിൻ എഫ് സി ടീമിൽ ഒരു മാറ്റമാണ് ഉള്ളത്. ഗോവ ടീമിൽ മാറ്റമൊന്നുമില്ല.
പുതിയ കോച്ച് ഓവന്‍ കോയലിന് കീഴിലാണ് ചെന്നൈയിന്‍ എഫ് സി കളിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ് സി ജയിച്ചിരുന്നു. നിലവിൽ എട്ട് കളികളിൽ നിന്ന് രണ്ട് ജയം മാത്രമുള്ള അവർ 9 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളും ജയിച്ച് ലീഗില്‍ 18 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഗോവ.
ചെന്നൈയിൻ എഫ് സി: വിശാൽ കൈഥ്, ലൂഷൻ, മസീഹ് സൈഘനി, തൊംദൊന്ബ സിംഗ്, റാഫേൽ ച്രിവെല്ലരൊ, ഗെര്മന്പ്രെഎത് സിംഗ്, അനിരുദ്ധ് ഥാപ്പയും, എഡ്വിൻ വംസ്പൌല്, ലല്ലിഅന്ജുഅല ഛ്ഹന്ഗ്തെ, നെരിജുസ് വല്സ്കിസ്, ആന്ദ്രെ സ്ഛെംബ്രി.
എഫ് സി ഗോവ: മുഹമ്മദ് നവാസ്, കാർലോസ് പെന, സെറിറ്റൺ ഫെർണാണ്ടസ്, ഫാൾ, ഹ്യൂഗോ, അഹമ്മദ് ജഹോ, ബ്രാൻഡൻ ഫെർണാണ്ടസ്, ജാക്കിചന്ദ് സിംഗ്, ലെന്നി റോഡ്രിഗസ്, മന്ദർ റാവു ഡെസ്സായി, ഫെറാൻ കൊറോമിനാസ്.






































