Cricket Top News

മെൽബൺ ടെസ്റ്റ് ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ്ങ് തിരഞ്ഞെടുത്തു

December 26, 2019

author:

മെൽബൺ ടെസ്റ്റ് ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ്ങ് തിരഞ്ഞെടുത്തു

മെൽബൺ: ന്യൂസിലൻഡിൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമായി. ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ ഓസ്‌ട്രേലിയയയെ ബാറ്റിങ്ങിനയച്ചു. ആദ്യ ബാറ്റിങ്ങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റു നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസ്‌ട്രേലിയ 92-2 എന്ന നിലയിലാണ്. ഓപ്പണർമാരെ ആണ് ഓസ്‌ട്രേലിയക്ക് നഷ്ട്ടമായത്. മർനസ് ലാബുസ്ചെയ്ൻ(33), സ്റ്റീവ് സ്മിത്ത്(16) എന്നിവരാണ് ക്രീസിൽ. 41 റൺസ് നേടിയ ഡേവിഡ് വാർണറെയും, ജോയെയും(0) ആണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ബൗൾട്ടിനും, വാഗ്നറിനും ആണ് വിക്കറ്റ്.

ആദ്യ ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് ഒരു റൺസ് ആയപ്പോഴേക്കും ജോയെ നഷ്ടമായി. പിന്നീട് വാർണറും,മർനസ് ലാബുസ്ചെയും ചേർന്ന് പതിയെ സ്‌കോർ ഉയർത്തി. എന്നാൽ സ്‌കോർ 61 ആയപ്പോൾ അവർക്ക് വാർണറെയും നഷ്ടമായി. രണ്ടാം വിക്കറ്റിൽ ഋയവരും ചേർന്ന് 60 റൺസ് നേടി.ആദ്യ മൽസരത്തിൽ ഓസ്‌ട്രേലിയ ന്യൂസിലൻഡിനെ 296 റൺസിന് തോൽപ്പിച്ചിരുന്നു. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പര്യടനത്തിൽ ഉള്ളത്.

Leave a comment