Cricket Top News

മുൻ ശ്രീലങ്കൻ നായകൻ ചമര കപുഗെദര വിരമിക്കൽ പ്രഖ്യാപിച്ചു

December 26, 2019

author:

മുൻ ശ്രീലങ്കൻ നായകൻ ചമര കപുഗെദര വിരമിക്കൽ പ്രഖ്യാപിച്ചു

ശ്രീലങ്കകെയുടെ മുൻ നായകനും, മികച്ച ബാറ്സ്മാനുമായിരുന്ന ചമര കപുഗെദര വിരമിക്കൽ പ്രഖ്യാപിച്ചു. ക്രിക്കറ്റിലെ എല്ലാ ഫോര്മാറ്റുകളിൽ നിന്നും താരം വിരമിക്കൽ പ്രഖ്യാപിച്ചു. നിലവില്‍ സരാസന്‍സ് സ്പോര്‍ട്സ് ക്ലബ്ബിന്റെ പരിശീലകനാണ് മുപ്പത്തിരണ്ട് കാരനായ കപുഗെദര. ശ്രീലങ്കയ്ക്ക് വേണ്ടി 102 ഏകദിനവും 43 ടി20യും എട്ട് ടെസ്റ്റ് മത്സരവും കളിച്ച താരം 2006ൽ ആണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച  പ്രകടങ്ങൾ നടത്തിയ താരം ശ്രീലങ്കയുടെ നായകൻ ആവുകയും ചെയ്തു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിച്ചിട്ടുണ്ട്. വിരമിക്കലിനു ശേഷം പരിശീലകനായി തുടരാന്‍ ആണ് താരം ആലോചിയ്ക്കുന്നത്. 2010 വരെ ടീമിൽ സജീവമായിരുന്ന താരം മോശ, ഫോമിനെ തുടർന്ന് ടീമിൽ നിന്ന് പുറത്തായി. പിന്നീട് 2015 ല്‍ ദേശീയ ടീമിലേക്ക് മടങ്ങിയെത്തി‌.മടങ്ങിയെത്തിയിട്ടും മികച്ച പ്രകടനങ്ങൾ നടത്താൻ താരത്തിന് കഴിഞ്ഞില്ല. 2017ൽ ആണ് താരം അവസാനം ശ്രീലങ്കയ്ക്കായി കളിച്ചത്.

Leave a comment