ഐഎസ്‌എല്‍: ബംഗളൂരുവിനെ തോൽപ്പിച്ച് എടികെ ലീഗിൽ ഒന്നാമത്
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന എടികെ ബംഗളൂരു എഫ് സി പോരാട്ടത്തിൽ എടികെയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് എടികെ ജയിച്ചത്. ജയത്തോടെ അവർ പോയിന്റ് നിലയിൽ ഒന്നാമതെത്തി.ഡേവിഡ് വില്യംസാണ് എടികെയ്ക്ക് വേണ്ടി വിജയ ഗോൾ നേടിയത്. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് വിജയ ഗോൾ പിറന്നത്. നിലവിൽ 10 കളികളിൽ നിന്ന് 18 പോയിന്റ് ആണ് എടികെയ്ക്ക് ഉള്ളത്. പ്രകടനത്തിൽ മുമ്പിൽ നിന്നത് ബംഗളൂരു എഫ് സിയാണ്. എന്നാൽ ഗോൾ നേടാൻ അവർക്കായില്ല .
എടികെയുടെ ഹോം ഗ്രൗണ്ടിൽ ബംഗളൂരു മികച്ച പാസുകളുമായി ബംഗളൂരു മികച്ച പ്രകടനമാണ് നടത്തിയത്. നിരവധി അവസരങ്ങളാണ് ബംഗളൂരുവിന് ലഭിച്ചത്. എന്നാൽ അത് കൃത്യമായി ലക്ഷ്യത്തിൽ എത്തിക്കാൻ അവർക്ക് സാധിച്ചില്ല. 47ാം മിനിറ്റില്‍ ജയേഷ് റാണയുടെ പാസില്‍ നിന്നാണ് ഡേവിഡ് വില്യംസ് ഗോൾ നേടിയത്. അവസാനമായി ഏറ്റുമുട്ടിയ നാല് മത്സരങ്ങളിലും ബംഗളൂരു എടികെയെ തോൽപ്പിച്ചിരുന്നു.






































