Cricket Top News

രഞ്ജി ട്രോഫി: കേരളം 70ന് ഓൾഔട്ട്

December 25, 2019

author:

രഞ്ജി ട്രോഫി: കേരളം 70ന് ഓൾഔട്ട്

സൂററ്റ്: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിന് പുറകെ കേരളത്തിനും ബാറ്റിങ്ങ് തകർച്ച. 127 റൺസിന് ഗുജറാത്തിനെ പുറത്താക്കിയ കേരളത്തിന് ആദ്യ ഇന്നിങ്ങ്‌സിൽ ബാറ്റിങ്ങ് തകർച്ച. കേരളത്തിൻറെ ഒന്നാം ഇന്നിങ്ങ്‌സ് 70 റൺസിൽ അവസാനിച്ചു. 26 റൺസ് നേടിയ റോബിൻ ഉത്തപ്പയാണ് കേരളത്തിൻറെ ടോപ് സ്‌കോറർ. രാഹുലും(17), ഉത്തപ്പയും ആണ് രണ്ടക്കം നേടിയത്. തകർപ്പൻ ബൗളിങ്ങ് ആണ് ഗുജറാത്ത് നടത്തിയത്. ഗുജറാത്തിനായി കലേരിയ നാല് വിക്കറ്റ് നേടി. ചിന്തന്‍ ഗജ രണ്ടും, അക്‌സർ പട്ടേൽ മൂന്നും വിക്കറ്റ് നേടി.ജലജ് സക്‌സേന (0), സഞ്ജു സാംസണ്‍ (5), സച്ചിന്‍ ബേബി (0), വിഷ്‌ണു വിനോദ്(8) എന്നിവർ പെട്ടെന്ന് തന്നെപുറത്തായി.


നേരത്തെ ടോസ് നേടിയ കേരളം ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.ബാറ്റിങ്ങ് തകർച്ചയാണ് ഗുജറത്തിന് നേരിട്ടത്. കതന്‍ പട്ടേല്‍ (36), പിയൂഷ് ചാവ്‌ല (32) എന്നിവർ മാത്രമാണ് ഗുജറാത്തിന് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്. കേരളത്തിന് വേണ്ടി ജലജ് സക്‌സേന അഞ്ച് വിക്കറ്റ് നേടി. കെ എം ആസിഫ് രണ്ടും സന്ദീപ് വാര്യര്‍, മോനിഷ് എന്നിവർ ഓരോ വിക്കറ്റ് നേടി. ബുംറ ഇന്ന് ഗുജറാത്തിന്റെ ടീമിൽ ഉണ്ടാകും എന്ന് അറിയിച്ചിരുന്നെങ്കിലും താരം ടീമിൽ ഇടം നേടിയില്ല.

Leave a comment