2010-19 കാലഘട്ടത്തിലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് വിസ്ഡന്: ഇന്ത്യയില്‍ നിന്ന് രണ്ട് താരങ്ങൾ
കഴിഞ്ഞ ദശകത്തിലെ മികച്ച ടീമിനെ തിരഞ്ഞെടുത്ത് വിസ്ഡന്. ക്രിക്കറ്റിന്റെ വേദപുസ്തകമെന്ന് അറിയപ്പെടുന്ന ‘വിസ്ഡന്’ ആണ് മികച്ച 11 അംഗ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചത്. രണ്ട് ഇന്ത്യൻ താരങ്ങളാണ് ടീമിൽ ഇടം നേടിയത്. കോഹ്ലി. ആര്. അശ്വിന് എന്നിവർ മാത്രമാണ് ടീമിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ. വിരാട് കോഹിലിയാണ് ടീമിൻറെ നായകൻ. ആറ് ബാറ്റ്‌സ്മാന്മാരും, ഒരു ഓള്‍ റൗണ്ടറും, നാല് ബൗളര്‍മാരുമടങ്ങുന്നതാണ് ഈ ടീം.
ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളിൽ നിന്ന് മൂന്ന് താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയായിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ നിന്ന് രണ്ടും, ശ്രീലയങ്കയിൽ നിന്ന് ഒരാളുമാണ് ടീമിൽ ഇടം നേടിയത്. അലിസ്റ്റര്‍ കുക്കും സംഗക്കാരയുമാണ് ടെസ്റ്റ് ടീമിൻറെ ഓപ്പണര്മാർ. വ് സ്മിത്ത്, കോലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് മധ്യ നിര ബാറ്റസ്മാൻമാർ.
ടീം: അലിസ്റ്റര്‍ കുക്ക്,കുമാര്‍ സംഗക്കാര,ഡേവിഡ് വാര്‍ണര്‍, കുമാര്‍ സംഗക്കാര,സ്റ്റീവ് സ്മിത്ത്,വിരാട് കോഹ്ലി,ബെന്‍ സ്റ്റോക്സ്,എബി ഡിവില്യേഴ്സ്,ആര്. അശ്വിന്,ഡെയ്ല്‍ സ്റ്റെയിന്,കഗിസൊ റബാദ,ജയിംസ് ആന്ഡേഴ്സണ്






































