നാല് വർഷത്തിന് ശേഷം സാനിയ മിർസ ഇന്ത്യൻ ഫെഡറൽ കപ്പ് ടീമിൽ
ന്യൂഡൽഹി: സാനിയ മിർസ നാല് വർഷത്തിന് ശേഷം ഇന്ത്യൻ ഫെഡറൽ കപ്പ് ടീമിൽ. അഞ്ച് പേരടങ്ങുന്ന ടീമിൽ ആണ് സാനിയയും.2016 ൽ അവസാനമായി ഫെഡ് കപ്പ് കളിച്ച സാനിയ 2017 ഒക്ടോബർ മുതൽ ടെന്നീസിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. 2018 ഒക്ടോബറിൽ മകൻ ഇഷാന് ജന്മം നൽകിയ ശേഷം സാനിയ മിർസ ഇതുവരെ കളിച്ചിട്ടില്ല.
അങ്കിത റെയ്‌ന,റിയ ഭാട്ടിയ, രുതുജ ഭോസാലെ, കർമൻ കൗർ എന്നിവർ അടങ്ങിയ ടീമിലാണ് സാനിയയും. മുൻ ഡേവിസ് കിരീട ജേതാവ് വിശാൽ ഉപ്പാലാണ് ക്യാപ്റ്റൻ. മുൻ ഫെഡറേഷൻ കപ്പർ അങ്കിത ഭാംബ്രിയെയാണ് പരിശീലകനായി തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ ലോക റാങ്കിങ്ങില്‍ 38-ാം സ്ഥാനത്താണ് സാനിയ. ആറ് ഗ്ലാന്‍ഡ്സ്ലാം ചാമ്ബ്യന്‍ഷിപ്പില്‍ സാനിയവിജയിച്ചിട്ടുണ്ട്. 2020 ലെ ഹോബര്‍ട്ട് ഇന്റര്‍നാഷണലിലൂടെയാണ് സാനിയ ലോക ടെന്നിസിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നത്. ജനുവരിയിൽ ആണ് ഹോബര്‍ട്ട് ഇന്റര്‍നാഷണലിന് തുടക്കമാകുന്നത്.






































