ദേശീയ സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ കേരളത്തിന് മൂന്നാം ജയം
എഴുപതാമത് ദേശീയ സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ കേരള വനിതാ ടീമിന് മൂന്നാം ജയം. ബി ഗ്രുപ്പിൽ ഇന്നലെ നടന്ന മൽസരത്തിൽ മധ്യപ്രദേശിനെ ആണ് കേരളം തോൽപ്പിച്ചത്. 77-49 എന്ന സ്കോറിനാണ് കേരളം വിജയം സ്വന്തമാക്കിയത്. തകർപ്പൻ പ്രകടനമാണ് കേരളം നടത്തിയത്. പുരുഷ വിഭാഗത്തിൽ കേരളത്തിന് തോൽവി. ഇന്ത്യന്‍ റെയില്‍വേയാണ് കേരളത്തെ തോൽപ്പിച്ചത്.
മധ്യപ്രദേശിനെതിരെ പി.എസ്. ജീന(33), പി.ജി. അഞ്‌ജന(19), സ്‌റ്റെഫി നിക്‌സണ്‍(14) എന്നിവർ മികച്ച പ്രകടനം നടത്തി. മധ്യപ്രദേശിനു വേണ്ടി നിമാ ഡോമ 21 പോയിന്റ് നേടി. ആദ്യ മൽസരത്തിൽ കർണാടകയെയും, രണ്ടാം മൽസരത്തിൽ തമിഴ് നാടിനെയും തോൽപ്പിച്ച കേരള വനിത ടീം ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു.






































