ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് മൽസരത്തിൽ ബെന്‍ സ്റ്റോക്സ് കളിച്ചേക്കില്ല
ഡിസംബർ 26ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് മൽസരത്തിൽ ബെന്‍ സ്റ്റോക്സ് കളിച്ചേക്കില്ല. ബെൻ സ്റ്റോക്സിൻറെ പിതാവ് ഗേഡ് സ്റ്റോക്സ് അസുഖബാധിതനായി ആശുപത്രിയിൽ ആയതിനാൽ താരം ആദ്യ ടെസ്റ്റ് കളിക്കാൻ സാധ്യതയില്ല. ജോഹന്നാസ്ബർഗിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ് ബെൻ സ്റ്റോക്സിന്റെ പിതാവ്. മുൻ ന്യൂസിലൻഡ് റഗ്ബി ലീഗ് കളിക്കാരനായ ഗെഡ് സ്റ്റോക്സിന് ഗുരുതരമായ അസുഖം ബാധിച്ചതായി ഇംഗ്ലണ്ട്, വെയിൽസ് ക്രിക്കറ്റ് ബോർഡ് ആണ് അറിയിച്ചത്. ബെൻ സ്റ്റോക്സ് ഇന്ന് പരിശീലനത്തിന് എത്തിയിരുന്നില്ല.
ക്രിക്കറ്റ് ലോകകപ്പ് നേടുന്നതിന് ഇംഗ്ലണ്ടിനെ സഹായിച്ചതിന് സ്റ്റോക്സിനെ ഈ മാസം സ്പോർട്സ് പേഴ്സണാലിറ്റി ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തിന്റെ അഭാവം ഇംഗ്ലണ്ട് ടീമിന് ടെസ്റ്റിൽ വലിയ തിരിച്ചടിയാകും.നേരത്തെ ഫ്ലൂ മൂലം ഫാസ്റ്റ് ബൗളര്‍മാരായ ജോഫ്രാ ആര്‍ച്ചര്‍ക്കും സ്റ്റുവര്‍ട്ട് ബ്രോഡിനും പരമ്ബരയ്ക്ക് മുന്‍പായി നടന്ന പരിശീലന മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല.






































