Cricket Top News

ശിഖർ ധവാൻ, ഇഷാന്ത് ശർമ എന്നിവർ രഞ്ജി ട്രോഫയിൽ ഹൈദരാബാദിനെതിരെ ദില്ലിക്ക് വേണ്ടി കളിക്കും

December 24, 2019

author:

ശിഖർ ധവാൻ, ഇഷാന്ത് ശർമ എന്നിവർ രഞ്ജി ട്രോഫയിൽ ഹൈദരാബാദിനെതിരെ ദില്ലിക്ക് വേണ്ടി കളിക്കും

സീനിയർ പേസർ ഇഷാന്ത് ശർമയും ഓപ്പണർ ശിഖർ ധവാനും ഡിസംബർ 25 ന് ഹൈദരാബാദിനെതിരായ അടുത്ത രഞ്ജി ട്രോഫി ഏറ്റുമുട്ടലിൽ ദില്ലി ടീമിന് വേണ്ടി കളിക്കും. പരിക്ക് മൂലം ഇന്ത്യ വിൻഡീസ് ഏകദിനത്തിൽ നിന്ന് പുറത്തായ ധവാൻ പരിക്കുകൾ ഭേദമായി കളിക്കാനിറങ്ങുന്ന ആദ്യ മൽസരമാകും ഇത്. ബിസിസിഐയുടെ വർക്ക്ലോഡ് മാനേജുമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി രണ്ട് രഞ്ജി ട്രോഫി മൽസരങ്ങളിൽ നിന്ന് ഇശാന്തിന് വിശ്രമം നൽകിയിരുന്നു.

ഇപ്പോൾ ന്യൂസിലാന്റ് ടെസ്റ്റ് പര്യടനത്തിന് മുമ്പ് അദ്ദേഹം വീണ്ടും മത്സരത്തിനായി ഇറങ്ങുകയാണ്. ബുംറ കേരളത്തിനെതിരായ മത്സരത്തിൽ ഗുജറാത്തിതിനായി മത്സരിക്കും. കാലിന് പരിക്കേറ്റ ധവാന് അഞ്ച് ദിവസത്തെ വിശ്രമം ആണ് വേണ്ടിയിരുന്നത്. എന്നാൽ പരിക്ക് മാറിയിട്ടും ഫിറ്റ്നസ് പുറത്തെടുക്കാൻ താരത്തിന് ആയില്ല. ഇതിനാൽ താരത്തിന് ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിലും കളിക്കാൻ സാധിച്ചില്ല.മോശം ഫോമിൽ തുടരുന്ന ധവാന്  ഒരു മത്സരത്തിലും മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലും താരം മോശം പ്രകടനമാണ് നടത്തിയത്.

Leave a comment