പ്രീമിയർ ലീഗിൽ ജോസേ മൗറിഞ്ഞോയ്‌ക്കെതിരെ നീലപ്പടയ്ക്ക് ജയം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന വമ്പൻ മത്സരത്തിൽ നീലപ്പടയ്ക്ക് ജയം. ടോട്ടൻഹാമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെല്‍സി തോൽപ്പിച്ചത്. ടോട്ടന്‍ഹാമിനും ചെല്‍സിയ്ക്കും ഈ കളിയില്‍ വിജയം അത്യാവശ്യമായിരുന്നു. ജയത്തോടെ ചെൽസി നാലാം സ്ഥാനം നിലനിർത്തി. ലീഗിലെ അവസാന രണ്ടു മത്സരങ്ങളിലും പരാജയം നേരിട്ട് ചെൽസിയുടെ തിരിച്ചുവരവാണ് ഇന്നലത്തെ ജയം. ലീഗിൽ അവർക്ക് നിലവിൽ 32 പോയിന്റാണ് ഉള്ളത്.ആദ്യ പകുതിയിൽ ആണ് രണ്ട് ഗോളുകളും പിറന്നത്.
മൗറീഞ്ഞോ- ലംപാര്‍ഡ് പോരാട്ടത്തിൽ വില്ലിയാണ് രണ്ട് ഗോളുകളും നേടിയത്. മൽസരത്തിന്റെ പന്ത്രണ്ടാം മിനിറ്റിൽ ആണ് ആദ്യ ഗോൾ പിറന്നത്. കോവാചിച്ചിന്റെ പാസ് വില്ലി ഗോളാക്കി മാറ്റുകയായിരുന്നു. പിന്നീട് ഒന്നാം പകുതിയുടെ അവസാനം ആണ് രണ്ടാം ഗോൾ പിറന്നത്. പെനാൽറ്റിയിലൂടെയായിരുന്നു വില്ലി രണ്ടാം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ടോട്ടൻഹാം ഗോളിനായി ആക്രമണം പുറത്തെടുത്തു. അതോടെ മൽസരം ചൂടുപിടിച്ചു. ഇതിൻറെ ഫലമായി അറുപത്തിയൊന്നാം മിനിറ്റിൽ ടോട്ടൻഹാം താരം സോൺ ചുവപ്പ് കാർഡ് കിട്ടി പുറത്തായി. റൂഡിഗറിനെ ഫൗൾ ചെയ്തതിനാണ് ചുവപ്പ് കാർഡ് ലഭിച്ചത്.






































