Cricket Top News

ചരിത്ര നേട്ടം സ്വന്തമാക്കി പാകിസ്ഥാൻ താരം അ​​ബി​​ദ് അ​​ലി

December 22, 2019

author:

ചരിത്ര നേട്ടം സ്വന്തമാക്കി പാകിസ്ഥാൻ താരം അ​​ബി​​ദ് അ​​ലി

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറി നേടിയതോടെ പുതിയ ഒരു റെക്കോർഡിന് അർഹനായിരിക്കുകയാണ് പാകിസ്ഥാൻ ഓപ്പണർ ആബിദ് അലി. രണ്ടാം ടെസ്റ്റിലെ രണ്ടാമിന്നിംഗ്സിൽ ഇന്ന് താരം സെഞ്ചുറി നേടിയതോടെ കരിയറിൽ ആദ്യ രണ്ട് ടെസ്റ്റ് മത്സരത്തിൽ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ പാകിസ്ഥാൻ താരമായി മാറിയിരിക്കുകയാണ് ആബിദ് അലി.ഒന്നാം ടെസ്റ്റിൽ സെഞ്ചുറി നേടിയതോടെ മറ്റൊരു നേട്ടവും ആബിദ് അലി സ്വന്തമാക്കിയിരുന്നു.

ക്രിക്കറ്റ് ചരിത്രത്തിൽ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് ആണ് നേരത്തെ താരം സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റിലെ മൂന്നാം ദിവസം ആണ് ആബിദ് സെഞ്ചുറി നേടിയത്. 174 റൺസ് ആണ് താരം ഇന്ന് നേടിയത്. ഇന്ത്യയുടെ സൗരവ് ഗാംഗുലി രോഹിത് ശർമ വിൻഡീസ് താരം ആൽബി ന്യൂസിലാൻഡ് താരം ജിമ്മി നിഷാം എന്നിവരാണ് ഈ നേട്ടം നേരത്തെ നേടിയ താരങ്ങൾ.

Leave a comment