ഇന്ത്യ വിൻഡീസ് മൂന്നാം അങ്കം ഇന്ന്
വിൻഡീസിൻറെ ഇന്ത്യ പര്യടനത്തിലെ മൂന്നാമത്തെ ഏകദിനം ഇന്ന് ഒഡീഷയിലെ ബരാബതി സ്റ്റേഡിയത്തിൽ നടക്കും. രണ്ട് ടീമുകൾക്കും ഇന്നത്തെ മൽസരം നിർണായകമാണ്. രണ്ട് ടീമുകളും ഓരോ കളി വീതം ജയിച്ച പരമ്പരയിലെ വിജയിയെ തീരുമാനിക്കുന്നത് ഇന്നത്തെ മത്സരമാണ്. ആദ്യ മത്സരത്തിൽ വിൻഡീസ് എട്ട് വിക്കറ്റിന് ജയിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ ഇന്ത്യ 107 റൺസിനാണ് വിജയിച്ചത്. രണ്ടാം മൽസരത്തിൽ ഇന്ത്യ തകർപ്പൻ പ്രകടനമാണ് നടത്തിയത്.
ഇന്ന്ന ടക്കുന്ന ഇന്ത്യ വിൻഡീസ് മൂന്നാം ഏകദിന മൽസരം ജയിക്കാനായാൽ വിൻഡീസിനും, പൊള്ളാർഡിനും അതൊരു ചരിത്ര നേട്ടമായി മാറും. 17 വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ ആദ്യ പരമ്പരയെന്ന നേട്ടമാണ് ഇന്ന് ജയിച്ചാൽ വിൻഡീസിനെ കാത്തിരിക്കുന്നത്. പൊള്ളാർഡിൻറെ ക്യാപ്റ്റൻസിയിൽ മികച്ച പ്രകടനമാണ് വിൻഡീസ് നടത്തുന്നത്.ടി20 പരമ്പര ഇന്ത്യ വിജയിച്ചിരുന്നു.






































