കറാച്ചി ടെസ്റ്റ്: രണ്ടാം ഇന്നിങ്ങ്സിൽ പാകിസ്ഥാൻ കൂറ്റൻ ലീഡിലേക്ക്
ശ്രീലങ്ക പാകിസ്ഥാൻ രണ്ടാം ടെസ്റ്റ് മത്സരത്തിൽ രണ്ടാം ഇന്നിങ്ങ്സിൽ പാകിസ്ഥാകൂറ്റൻ ലീഡ്. രണ്ട് വിക്കറ്റ് മാത്രം നഷ്ടമായ അവർ മികച്ച നിലയിൽ ആണ്. മൂന്നാം ദിവസം കളി അവസാനിച്ചപ്പോൾ 395/2 എന്ന നിലയിലാണ്.57 റൺസുമായി അസറും, 22 റൺസുമായി ബാബർ അസമും ആണ് ക്രീസിൽ.ആബിദ് അലിയ്ക്കും ഷാന്‍ മക്സൂദിയും സെഞ്ചുറി നേടി.ആബിദ് അലി തുടർച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടി. മൂന്നാം ദിവസം പാകിസ്ഥാൻറെ ആധിപത്യം ആണ് കാണാൻ കഴിഞ്ഞത്. നേരത്തെ ശ്രീലങ്കയുടെ ആദ്യ ഇന്നിങ്സ് 271 റണ്‍സില്‍ അവസാനിച്ചിരുന്നു. 80 റൺസിന്റെ ലീഡ് ആണ് ശ്രീലങ്ക ഒന്നാം ഇന്നിങ്ങ്സിൽ നേടിയത്.
ഒന്നാം ഇന്നിങ്ങ്സിൽ 190 റൺസിന് പുറത്തായ പാകിസ്ഥാൻ രണ്ടാം ഇന്നിങ്ങ്സിൽ മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്.315 റൺസിൻറെ ലീഡ് ആണ് നിലവിൽ പാകിസ്ഥാൻ നേടിയിരിക്കുന്നത്. ശ്രീലങ്ക ഒന്നാം ഇന്നിങ്ങ്സിൽ 80 റണ്‍സിന്റെ ലീഡ് ആണ് നേടിയത്.57/0 എന്ന നിലയിൽ മൂന്നാം ദിവസം ആരംഭിച്ച പാകിസ്ഥന് വേണ്ടി ആബിദ് അലിയും, ഷാന്‍ മക്സൂദിനും മികച്ച പ്രകടനമാണ് നടത്തിയത്. ഇരുവരേയും ഒന്നാം വിക്കറ്റിൽ 278 റൺസ് നേടി. ഷാൻ 135 റൺസ് നേടിയപ്പോൾ, ആബിദ് 174 റൺസ് ആണ് നേടിയത്.പിന്നീട് ഇവർ രണ്ട് പേരും പുറത്തായതിന് ശേഷം അസറും, ബാബർ അസമും മികച്ച രീതിയിൽ സ്കോർ മുന്നോട്ട് കൊണ്ടുപോവുകയാണ്.






































