ഐഎസ്എൽ: എ ടി കെ ഹൈദരബാദ് ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിലെ നാൽപ്പത്തിനാലാം മത്സരത്തിൽ ഇന്ന് എ ടി കെ ഹൈദരബാദ് എഫ് സിയെ നേരിടും. ഹൈദരബാദിൻറെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30ന് ആണ് മത്സരം നടക്കുന്നത്. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. എടികെയിൽ ഇന്ന് മാൻഡി കളിക്കുന്നുണ്ട്. താരത്തിൻറെ ആദ്യ മത്സരമാണിത്.

നിലവിൽ മൂന്നാം സ്ഥാനത്തുള്ള എടികെ ഇന്ന് വിജയിച്ചാൽ ഒന്നാം സ്ഥാനത്തെത്താം. കഴിഞ്ഞ മൽസരത്തിൽ അവർ ഗോവയോട് തോറ്റിരുന്നു. ഈ സീസണിൽ ആറ് കളികൾ തോറ്റ ഹൈദരാബാദ് നിലവിൽ പത്താം സ്ഥാനത്താണ്. എടികെയ്ക്ക് നിലവിൽ 14 പോയിന്റ് ആണ് ഉള്ളത്.രണ്ട് ടീമുകളുടെയും ഒൻപതാം മത്സരമാണിത്.
എടികെ: അരിന്ദം ഭട്ടാചാർജ, സുമിത് രതി, മണ്ഡി, ഡേവിഡ് വില്യംസ്, അഗസ്റ്റിൻ ഇനിഗ്യൂസ്, ജാവിയർ ഹെർണാണ്ടസ്, പ്രീതം കോട്ടാൽ, റോയ് കൃഷ്ണ, ജോബി ജസ്റ്റിൻ, സലാം സിംഗ്, സെഹ്നാജ് സിംഗ്.
ഹൈദരാബാദ് എഫ്സി : കമൽജിത് സിംഗ്, ആദിൽ ഖാൻ, മാത്യു കിൽഗല്ലൺ, ഗൈൽസ് ബാർനെസ്, ബോബോ, മാർസെലോ പെരേര, ഗുർതേജ് സിംഗ്, നെസ്റ്റർ ജീസസ് ബെനിറ്റെസ്, രോഹിത് കുമാർ, നിഖിൽ പൂജാരി, ആഷിഷ് റായ്.






































