Cricket Top News

കറാച്ചി ടെസ്റ്റ്: രണ്ടാം ഇന്നിങ്ങ്‌സിൽ പാകിസ്ഥാൻ ശക്തമായ നിലയിൽ

December 21, 2019

author:

കറാച്ചി ടെസ്റ്റ്: രണ്ടാം ഇന്നിങ്ങ്‌സിൽ പാകിസ്ഥാൻ ശക്തമായ നിലയിൽ

ശ്രീലങ്ക പാകിസ്ഥാൻ രണ്ടാം ടെസ്റ്റ് മത്സരത്തിൽ രണ്ടാം ഇന്നിങ്ങ്‌സിൽ പാകിസ്ഥാൻ ശക്തമായ നിലയിൽ. രണ്ട് വിക്കറ്റ് മാത്രം നഷ്‌ടമായ അവർ മികച്ച നിലയിൽ ആണ്. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 380/2 എന്ന നിലയിലാണ്.48 റൺസുമായി അസറും, 16റൺസുമായി ബാബർ അസമും ആണ് ക്രീസിൽ.ആബിദ് അലിയ്ക്കും ഷാന്‍ മക്സൂദിനും സെഞ്ചുറി നേടി. മൂന്നാം ദിവസം പാകിസ്ഥാൻറെ ആധിപത്യം ആണ് കാണാൻ കഴിയുന്നത്. ആബിദ് അലി തുടർച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടി.

ഒന്നാം ഇന്നിങ്ങ്‌സിൽ 190 റൺസിന് പുറത്തായ പാകിസ്ഥാൻ രണ്ടാം ഇന്നിങ്ങ്‌സിൽ മികച്ച ബാറ്റിങ്ങ് ആണ് നടത്തുന്നത്.301 റൺസിൻറെ ലീഡ് ആണ് നിലവിൽ പാകിസ്ഥാൻ നേടിയിരിക്കുന്നത്. ശ്രീലങ്ക ഒന്നാം ഇന്നിങ്ങ്‌സിൽ 80 റണ്‍സിന്റെ ലീഡ് ആണ് നേടിയത്.57/0 എന്ന നിലയിൽ മൂന്നാം ദിവസം ആരംഭിച്ച പാകിസ്ഥന് വേണ്ടി ആബിദ് അലിയും, ഷാന്‍ മക്സൂദിനും മികച്ച പ്രകടനമാണ് നടത്തിയത്. ഇരുവരേയും ഒന്നാം വിക്കറ്റിൽ 278 റൺസ് നേടി. ഷാൻ 135 റൺസ് നേടിയപ്പോൾ, ആബിദ് 174 റൺസ് ആണ് നേടിയത്.

 

 

Leave a comment