ഐഎസ്എൽ: ഇന്ന് എ ടി കെ ഹൈദരബാദ് പോരാട്ടം
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിലെ നാൽപ്പത്തിനാലാം മത്സരത്തിൽ ഇന്ന് എ ടി കെ ഹൈദരബാദ് എഫ് സിയെ നേരിടും. ഹൈദരബാദിൻറെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30ന് ആണ് മത്സരം നടക്കുന്നത്. രണ്ട് ടീമുകളുടെയും ഒൻപതാം മത്സരമാണിത്. നിലവിൽ മൂന്നാം സ്ഥാനത്തുള്ള എടികെ ഇന്ന് വിജയിച്ചാൽ ഒന്നാം സ്ഥാനത്തെത്താം. കഴിഞ്ഞ മൽസരത്തിൽ അവർ ഗോവയോട് തോറ്റിരുന്നു. ഈ സീസണിൽ ആറ് കളികൾ തോറ്റ ഹൈദരാബാദ് നിലവിൽ പത്താം സ്ഥാനത്താണ്. എടികെയ്ക്ക് നിലവിൽ 14 പോയിന്റ് ആണ് ഉള്ളത്.
ഈ സീസണിൽ രണ്ട് കളികൾ മാത്രം തോറ്റ എടികെ മികച്ച ഫോമിൽ ആണ്.സീസൺ ഓപ്പണറിൽ കേരള ബ്ലാസ്റ്റേഴ്സിനോട് തോറ്റതിന് ശേഷം മികച്ച ഫോമിലുള്ള കൊൽക്കത്ത അവസാന ഏറ്റുമുട്ടലിൽ എഫ്സി ഗോവയോട് 2-1 ന് തോറ്റു. എന്നിരുന്നാലും, രണ്ടുതവണ ഹീറോ ഐഎസ്എൽ ചാമ്പ്യന്മാരായ കൊൽക്കത്ത ദുർബലരായ ഹൈദരാബാദിനെ തോൽപ്പിച്ച് ഒന്നാം സ്ഥാനതെത്താൻ ആകുംശ്രമിക്കുക. റോയ് കൃഷ്ണ മുന്നിൽ നിന്ന് നയിക്കുന്ന കൊൽക്കത്ത അക്രമണത്തിലൂടെയാണ് വിജയം സ്വന്തമാക്കുന്നത്.നവംബർ തുടക്കത്തിൽ അവസാനമായി ഒരു മത്സരത്തിൽ വിജയിച്ച ഹൈദരാബാദ് വിജയത്തിനായി കാത്തിരിക്കുകയാണ്, അവരുടെ ഭുർബലമായ ഡിഫൻസ് ആണ് വിനയാകുന്നത്.






































