Foot Ball Top News

ഐ ലീഗ്‌: പഞ്ചാബ്‌ ഐസ്വാള്‍ മത്സരം സമനിലയിൽ അവസാനിച്ചു 

December 21, 2019

author:

ഐ ലീഗ്‌: പഞ്ചാബ്‌ ഐസ്വാള്‍ മത്സരം സമനിലയിൽ അവസാനിച്ചു 

ഐലീഗിൽ ഇന്നലെ നടന്ന പഞ്ചാബ്‌ ഐസ്വാള്‍ പോരാട്ടം സമനിലയിൽ അവസാനിച്ചു.രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതം നേടിയ മത്സരത്തിൽ അവസാന നിമിഷമാണ് പഞ്ചാബ് സമനില ഗോൾ നേടിയത്. ആറ് ഗോളുകൾ പിറന്ന മത്സരത്തിൽ അവസാന നിമിഷം പെനാൽറ്റിയിലൂടെയാണ് പഞ്ചാബ് സമനില ഗോൾ നേടിയത്. ജോനാതന്‍,ലാല്‍റിഞ്ച്‌നല എന്നിവരാണ് ഐസ്‌വാളിന് വേണ്ടി ഗോളുകൾ നേടിയത്.  മാകന്‍ വിങ്കിള്‍, സെർജിയോ എന്നിവരാണ്  പഞ്ചാബിന് വേണ്ടി ഗോളുകൾ നേടിയത്.

തകർപ്പൻ പ്രകടനമാണ് രണ്ട് ടീമുകളും നടത്തിയത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച രണ്ട് ടീമുകളും ആദ്യ 20 മിനിറ്റിനുള്ളിൽ നാല് ഗോളുകൾ ആണ് നേടിയത്. ആദ്യ ഗോൾ നേടി ഗോൾ മഴക്ക് തുടക്കം ഇട്ടത് ഐസ്‌വാൾ ആണ്. അഞ്ചാം മിനിറ്റിൽ അവർ ആദായ ഗോൾ നേടി, എന്നാൽ തൊട്ടടുത്ത മിനിറ്റിൽ പഞ്ചാബ് മറുപടി ഗോൾ നേടി സമനിലയിൽ എത്തി. പിന്നീട് പതിനഞ്ചാം മിനിറ്റിൽ പഞ്ചാബ് രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി, എന്നാൽ ലീഡ് അധികനേരം നിന്നില്ല, മൂന്ന് മിനിറ്റിനുള്ളിൽ ഐസ്വാൾ മറുപടി ഗോൾ നേടി സമനിലയിൽ എത്തി. പിന്നീട് നാൽപ്പത്തിയൊന്നാം മിനിറ്റിൽ ഐസ്വാൾ മൂന്നാം ഗോൾ നേടി ലീഡ് ഉയർത്തി. പെനാൽറ്റിയിലൂടെയാണ് ഗോൾ പിറന്നത്. പിന്നീട് ഗോൾ നേടാൻ പഞ്ചാബ് ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. വിജയം ഉറപ്പിച്ച ഐസ്വാളിനെതിരെ ഇഞ്ചുറി ടൈമിലെ ആറാം മിനിറ്റിൽ പഞ്ചാബ് പെനാൽറ്റിയിലൂടെ സമനില നേടി.

Leave a comment