Cricket Top News

രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് തോൽവി

December 20, 2019

author:

രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് തോൽവി

തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ രണ്ടാം മത്സരത്തിൽ ബംഗാളിന് എട്ട് വിക്കറ്റിന്റെ ജയം. രണ്ടാം ഇന്നിങ്സിൽ അപ്രതീക്ഷിതമായി പെട്ടെന്ന് ഓൾഔട്ടായത് കേരളത്തിന് വിനയായത്. ഒന്നാം ഇന്നിങ്സിൽ കേരളം 239  റൺസിന് ഓൾഔട്ട് ആയി. മറുപടി ബാറ്റിങ്ങിൽ ബംഗാൾ 307 റൺസ് ആണ് നേടിയത്. 68 റൺസിന്റെ ലീഡ് ആണ് ബംഗാൾ നേടിയത്. രണ്ടാം ഇന്നിങ്‌സ് കേരളത്തിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

236/6 എന്ന നിലയിൽ ഇന്നലെ ബാറ്റിങ്ങ് തുടങ്ങിയ ബംഗാൾ 71 റൺസ് കൂടി നേടി ഓൾഔട്ടായി. പിന്നീട് ബാറ്റിങ്ങ് ആരംഭിച്ച കേരളത്തിന് ആദ്യ വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ സഞ്ജു രണ്ടാം ഇന്നിങ്ങ്സിൽ 18 റൺസ് ആണ് നേടിയത്. റോബിൻ ഉത്തപ്പയും(33), വിഷ്‌ണു വിനോദ് (33) നടത്തിയ ചെറുത്ത് നിൽപ്പാണ് കേരളത്തെ നൂറ് കടത്തിയത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 64 റൺസ് നേടി. പിന്നീടെത്തിയവർ എല്ലാം പെട്ടെന്ന് തെന്നെ പുറത്തായി. ഇതോടെ 47 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗാൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി.

 

Leave a comment