ഐ പി എല്‍ താരലേലത്തിലെ വിലകൂടിയ ആദ്യ പത്ത് താരങ്ങൾ
2020 ഐപിഎല്‍ സീസണിലേക്കുള്ള താരലേലം ഇന്നലെ കൊൽക്കത്തയിൽ നടന്നു. ഇന്നലെ 3 മണിയോടെയാണ് ലേലത്തിന് ആരംഭമായത്. 338 കളിക്കാരില്‍ നിന്നും 62 താരങ്ങളെ ആണ് വിവിധ ടീമുകൾ സ്വന്തമാക്കിയത്. ഇവരിൽ വിലകൂടിയ ആദ്യ പത്ത് താരങ്ങളിൽ ഒരു ഇന്ത്യൻ താരം മാത്രമാണ് ഉള്ളത്.പിയുഷ് ചൗള ആണ് ആ ഇന്ത്യൻ താരം. എട്ട് ടീമുകൾ ഇന്നലെ ലേലത്തിന് വേണ്ടി മുടക്കിയത് 140.3 കോടി രൂപ രൂപയാണ്.
ഇന്നലെ നടന്ന ലേലത്തിൽ ഏറ്റവും വിലപിടിച്ച താരം ഓസ്‌ട്രേലിയൻ താരമായ പാറ്റ് കമ്മിന്‍സ് ആണ്. 15.50 കോടി രൂപയ്ക്കാണ് താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലകൂടിയ താരമായി കുമ്മിൻസ് മാറി. രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബ് 10.75 കോടിയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്. നാലാമതായി ക്രിസ് മോറിസിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പത്ത് കോടിക്ക് സ്വന്തമാക്കി. ഷെല്‍ഡണ്‍ കോട്രലിനെ പഞ്ചാബ് 8.5 കോടിക്ക് സ്വന്തമാക്കി, നേഥാന്‍ കോള്‍ട്ടര്‍(8കോടി) മുംബൈ ഇന്ത്യന്‍സ്, ഹെറ്റ്മയർ(7.75 കോടി)-ഡൽഹി, പീയുഷ് ചൗള(6.75 കോടി)-ചെന്നൈ.






































