Foot Ball Top News

ഐഎസ്എൽ: മൂന്നാം ജയം സ്വന്തമാക്കി മുംബൈ

December 20, 2019

author:

ഐഎസ്എൽ: മൂന്നാം ജയം സ്വന്തമാക്കി മുംബൈ

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൻറെ ആറാം സീസണിൽ ഇന്നലെ നടന്ന മുംബൈ ജംഷെഡ്പൂർ മത്സരത്തിൽ മുംബൈയ്ക്ക് തകർപ്പൻ ജയം. ജംഷഡ്പൂരിൻറെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈ ജയിച്ചത്. ജയത്തോടെ മുംബൈ പോയിൻറ് നിലയിൽ അഞ്ചാം സ്ഥാനത്തെത്തി തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്നലെ നടത്തിയത്. ആദ്യപകുതിയിൽ രണ്ടു ഗോളുകൾ പിറന്ന മത്സരത്തിൽ ആദ്യ ഗോൾ നേടിയത് മുംബൈ ആയിരുന്നു.

പതിനഞ്ചാം മിനിറ്റിൽ മുംബൈ ആദ്യ ഗോൾ നേടി. പൗലോ മക്കാഡോ ആണ് ആദ്യ ഗോൾ നേടിയത്. പിന്നീട് 37-ആം മിനിറ്റിൽ ജംഷഡ്പൂർ ഒന്നാം ഗോൾ നേടി മൽസരം സമനിലയിൽ എത്തിച്ചു.തിരിയാണ് ജംഷെഡ്പൂരിന് വേണ്ടി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഗോളിനായി രണ്ട് ടീമുകളും പരിശ്രമിച്ചെങ്കിലും റെയ്നീര്‍ ഫെര്‍ണാണ്ടസിന്റെ തകർപ്പൻ ഗോളാണ് മുംബൈയെ വിജയത്തിൽ എത്തിച്ചത്. മുംബൈക്കും, ജംഷെഡ്പൂരിനും ഇപ്പോൾ 13 പോയിന്റ് ആണ് ഉള്ളത്.

Leave a comment