Foot Ball Top News

ഐഎസ്എൽ: ഇന്ന് മുംബൈ-ജംഷേഡ്പൂര്‍ പോരാട്ടം

December 19, 2019

author:

ഐഎസ്എൽ: ഇന്ന് മുംബൈ-ജംഷേഡ്പൂര്‍ പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ നാൽപ്പത്തിയൊന്നാം മത്സരത്തിൽ ഇന്ന് മുംബൈ എഫ് സി -ജംഷേഡ്പൂര്‍ എഫ് സിയെ നേരിടും. ജംഷഡ്‌പൂരിലെ ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിലാണ് ഇന്ന് മൽസരം നടക്കുന്നത്.രണ്ട് ടീമുകളുടെയും ഒൻപതാം മത്സരമാണിത്.ഇന്ന് രാത്രി 7:30ന് ആണ് മൽസരം, നാലും അഞ്ചും സ്ഥാനത്തുള്ള ടീമുകൾ തമ്മിലാണ് നിന്ന് ഏറ്റുമുട്ടുന്നത്. മോശം തുടക്കമാണ് മുംബൈക്ക് ലഭിച്ചതെങ്കിലും കഴിഞ്ഞ മത്സരത്തിലെ തകർപ്പൻ പ്രകടനം അവരെ ആദ്യ അഞ്ചിൽ എത്തിച്ചു. ശക്തരായ ബംഗളൂരു എഫ് സിയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാകും മുംബൈ ഇന്ന് ഇറങ്ങുക.എന്നാൽ കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനോട് സമനില വഴങ്ങിയ ജംഷഡ്‌പൂരിന് ഇന്നത്തെ മത്സരം ജയിക്കേണ്ടത് അനിവാര്യമാണ്. മുമ്പ് നാല് തവണ രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോൾ മൂന്ന് തവണയും ജയം ജംഷഡ്‌പൂരിനൊപ്പം ആയിരുന്നു. മുംബൈക്ക് ഒരു തവണ പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല.

നിലവിൽ 8 കളികളിൽനിന്ന് 13 പോയിന്റുമായി ജംഷഡ്പൂർ നാലാം സ്ഥാനത്താണ് ഉള്ളത്.10 പോയിന്റുമായി മുംബൈ സിറ്റി അഞ്ചാം സ്ഥാനത്താണ് ഉള്ളത് ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ ജംഷെഡ്പൂരിന് ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കും.ഈ സീസണിൽ മികച്ച പ്രകടനമാണ് ജംഷഡ്പൂർ നടത്തുന്നത്. എന്നാൽ അവരുടെ ഡിഫൻസ് അത്ര മികച്ചതല്ല. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോളുകൾ നേടിയത് ജംഷെഡ്പൂരിൻറെ ഡിഫൻസിലെ അപാകതകൾ കൊണ്ടാണ്.രണ്ട് ടീമുകളും കഴിഞ്ഞ നാല് മൽസരങ്ങളിൽ പരാജയമറിഞ്ഞിട്ടില്ല.

Leave a comment