Cricket IPL Top News

IPL 2020 താരലേലം:കൊൽക്കത്തയിൽ

December 19, 2019

author:

IPL 2020 താരലേലം:കൊൽക്കത്തയിൽ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലം 3 .30 നു കൊൽക്കത്തയിൽ ആരംഭിച്ചു. ലേലത്തിൽ ആദ്യം ഏറ്റെടുക്കപ്പെട്ട കളിക്കാരൻ ക്രിസ് ലിന്നാണ് .കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന ക്രിസ് ലിന്നിനെ മുംബൈ ഇന്ത്യൻസ് രണ്ട് കോടി രൂപയ്ക്ക് സ്വന്തമാക്കി.     താരലേലത്തിൽ കമ്മിൻസിനെ പതിനഞ്ചരക്കോടി രൂപയ്ക്ക് കൊൽക്കത്തയും അതുപോലെ മാ‍ക‍്‍സ‍്‍വെല്ലിനെ പഞ്ചാബും സ്വന്തമാക്കി .ഓസ്ട്രേലിയയുടെ ഗ്ലെൻ മാക‍്‍സ‍്‍വെല്ലാണ് നിലവിൽ ഏറ്റവും വിലകൂടിയ താരം.മാക‍്‍സ‍്‍വെല്ലിനെ കിങ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയത് 10.75 കോടി രൂപയ്ക്കാണ്.

5.5 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് ഇംഗ്ലണ്ടിൻെറ സാം കറനെ സ്വന്തമാക്കി.ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കിയത് ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചിനെ ആണ്.4.40 കോടി രൂപയ്ക്കാണ് ഫിഞ്ചിനെ എടുത്തത്.ഒന്നരക്കോടി രൂപയ്ക്ക് ജേസൺ റോയിയെ ഡൽഹി ക്യാപിറ്റൽസ് ഏറ്റെടുത്തു.ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗനെ കൊൽക്കത്തയും റോബിൻ ഉത്തപ്പയെ രാജസ്ഥാൻ റോയൽസും ടീമിലെടുത്തു.

Leave a comment