എല്‍-ക്ലാസിക്കോ ഗോൾ രഹിത സമനിലയില്‍ അവസാനിച്ചു
ഇന്ന് നടന്ന ആദ്യ എല്‍-ക്ലാസിക്കോ മൽസരം സമനിലയിൽ അവസാനിച്ചു. ബാഴ്സലോണ-റയല്‍ മാഡ്രിഡ് മത്സരം ഗോൾ രഹിത സമനിലയിൽ ആണ് അവസാനിച്ചത്. മികച്ച സേവുകൾ പിറന്ന മത്സരത്തിൽ രണ്ട് ടീമുകളുടെയും ഡിഫൻസ് ശക്തമായി നിന്നു. ബാഴ്സലോണയാണ് റയല്‍ മാഡ്രിഡിനേക്കാൾ മികച്ച പ്രകടനമാണ് നടത്തിയത്. രണ്ട് ടീമും പലതവണ ഗോളിനായി പരിശ്രമിച്ചെങ്കിലും ഡിഫൻസും, ഗോളിയും മികച്ച രീതിയിൽ അതിനെ തടഞ്ഞു. ആദ്യ പകുതിയിൽ റയല്‍ മാഡ്രിഡ് ആക്രമിച്ചാണ് കളിച്ചത്.
ആദ്യ പകുതിയിൽ മെസ്സി ഒരുക്കി നല്കിയ അവസരം ആല്‍ബക്ക് സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലാ. ഗോൾ നേടിയില്ല എന്നതൊഴിച്ചാൽ മികച്ച പ്രകടനമാണ് രണ്ട് ടീമുകളും നടത്തിയത്. മത്സരത്തിൽ എട്ട് മഞ്ഞ കാർഡുകൾ ആണ് പിറന്നത്. മൽസരം സമനിലയിൽ എത്തിയതോടെ ഇരു ടീമുകൾക്കും 36 പോയിന്റ് ആണ് ഉള്ളത്. എന്നാൽ മികച്ച ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ ബാഴ്സ ഒന്നാം സ്ഥാനത്ത് ആണ്.






































