രണ്ടാം ഏകദിനം: വിൻഡീസിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം
വിശാഖപട്ടണം: ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മൽസരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നേടിയ വിൻഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ഓപ്പണർമാർ മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ വിക്കറ്റ് പോകാതെ 117 റൺസ് നേടിയിട്ടുണ്ട്. 68 റൺസുമായി ലോകേഷ് രാഹുലും,46 റൺസുമായി രോഹിത് ശർമ്മയുമാണ് ക്രീസിൽ. ആദ്യ മൽസരം തോറ്റ ഇന്ത്യക്ക് ഇന്നത്തെ മൽസരം നിർണായകമാണ്.
ആദ്യ മത്സരത്തിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് തോൽപ്പിച്ച വിൻഡീസ് ഇന്ന് ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. ഒന്നാം വിക്കറ്റിൽ രോഹിതും, രാഹുലും ചേർന്ന് മികച്ച ബാറ്റിങ്ങ് ആണ് നടത്തുന്നത്. കെ എൽ രാഹുൽ ആണ് ആക്രമിച്ച് കളിക്കുന്നത്.






































