ലിവര്‍പൂളിനെ അഞ്ച് ഗോളുകൾക്ക് ആസ്റ്റണ്‍ വില്ല പരാജയപ്പെടുത്തി
ഇന്ന് നടന്ന ഈഎഫ്‌എല്‍ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആസ്റ്റണ്‍ വില്ല ലിവര്‍പൂളിനെ തോൽപ്പിച്ചു. മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ലിവര്‍പൂളിനെ അവർ തോൽപ്പിച്ചത്. ജയത്തോടെ അവർ സെമിയിൽ പ്രവേശിച്ചു. റിസര്‍വ് ടീമിനെയും, യുവതാരങ്ങളുമാണ് ഇന്ന് ലിവർപൂളിനായി കളിച്ചത്. ഫസ്റ് ടീം ക്ലബ് ലോക കപ്പ് കളിക്കുന്നതിനായി ഖത്തറിലായിരുന്നു. മത്സരത്തിൽ ജോനാഥൻ ആസ്റ്റണ്‍ വില്ലയ്ക്ക് വേണ്ടി രണ്ട് ഗോളുകൾ നേടി.
മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകൾ പിറന്നു. ആസ്റ്റണ്‍ വില്ല അഞ്ച് ഗോളുകൾ നേടിയെങ്കിലും മൽസരത്തിൽ മികച്ച പ്രകടനം നടത്തിയത് ലിവർപൂൾ ആയിരുന്നു. മികച്ച പാസുകളുമായി ഗ്രൗണ്ടിൽ നിറഞ്ഞ് നിന്നത് ലിവർപൂൾ ആയിരുന്നു. എന്നാൽ ഡിഫൻസിലെ പിഴവാണ് അവർക്ക് വിനയായത്. ആസ്റ്റണ്‍ വില്ലയുടെ രണ്ടാം ഗോൾ സെൽഫ് ഗോൾ ആയിരുന്നു. പതിനേഴാം മിനിറ്റിൽ ആയിരുന്നു സെൽഫ് ഗോൾ. 14,37,45, 92 എന്നീ മിനിറ്റുകളിലാണ് ബാക്കി ഗോളുകൾ പിറന്നത്.






































