ഐലീഗ്: സമനിലയിൽ കുരുങ്ങി ചെന്നൈ സിറ്റി
ഐലീഗിൽ ഇന്നലെ നടന്ന ഐസാള്‍ എഫ് സി ചെന്നൈ സിറ്റി മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി.കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാർക്ക് ഇത്തവണ മികച്ച പ്രകടനം നടത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മൂന്ന് മത്സരങ്ങളിൽ ഒരു ജയവും. ഒരു തോൽവിയും, ഒരു സമനിലയുമാണ് ഉള്ളത്.നാല് പോയിന്റുമായി അവർ ഏഴാം സ്ഥാനത്താണ്. ഐസാള്‍ എഫ് സി അഞ്ച് പോയിന്റുമായി ആറാം സ്ഥാനത്തുമാണ്. വില്യം ലാലുന്‍ഫെലെ ഐസാള്‍ എഫ് സിക്ക് വേണ്ടി ഗോൾ നേടിയപ്പോൾ, റൊബോട്ടോ എല്‍സാവയാണ് പെനാൽറ്റിയിലൂടെ ചെന്നൈക്ക് വേണ്ടി ഗോൾ നേടിയത്.
ആദ്യ പകുതിയിൽ ആണ് രണ്ട് ഗോളുകളും പിറന്നത്. മത്സരം തുടങ്ങി ഒൻപതാം മിനിറ്റിൽ ഐസാള്‍ എഫ് സി ആദ്യ ഗോൾ നേടി. പിന്നീട് ഒന്നാം പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ നാൽപ്പത്തിയൊന്നാം മിനിറ്റിൽ ചെന്നൈ സമനില ഗോൾ നേടി. പെനാൽറ്റിയിലൂടെയായിരുന്നു ഗോൾ പിറന്നത്.






































